‘അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാഷ്ട്ര സേവനത്തിനുമുള്ള ആദരം..’ – എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവായ എൽകെ അദ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന് അർഹതപ്പെട്ട ആദരവാണ് ലഭിച്ചിരിക്കുന്നതെന്ന് സുരേഷ് ഗോപി അഭിനന്ദനങ്ങൾ നേർന്ന് എഴുതിയ കുറിപ്പിൽ പങ്കുവച്ചു. എൽ.കെ അദ്വാനിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഇത് കുറിച്ചത്.

“അർഹമായ ഈ ഭാരതരത്നം ദേശീയതയോടുള്ള ശ്രീ. എൽ.കെ. അദ്വാനിജിയുടെ അചഞ്ചലമായ പ്രതിബദ്ധത, നമ്മുടെ മഹത്തായ രാഷ്ട്രത്തിൻ്റെ ഐക്യത്തിനും സമൃദ്ധിക്കും സംഭാവന നൽകുന്ന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭാവി തലമുറകളെ ഇത് പ്രചോദിപ്പിക്കട്ടെ. ഈ അഭിമാനകരമായ ബഹുമതിക്ക് അഭിനന്ദനങ്ങൾ..”, ഇതായിരുന്നു സുരേഷ് ഗോപി എൽകെ അദ്വാനിക്ക് ഒപ്പമുളള ഫോട്ടോയോടൊപ്പം കുറിച്ചത്.

അർഹതയ്ക്ക് ലഭിച്ച അംഗീകാരം എന്ന രീതിയിൽ നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. പള്ളി പൊളിക്കാൻ കൂട്ടുന്നതിന് നിന്നതിന് ലഭിച്ചതായിരിക്കും എന്ന രീതിയിലും ചില പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എൽകെ അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ച സന്തോഷം വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രി അദ്ദേഹത്തെ നേരിട്ട് എത്തി കണ്ടാണ് ഈ കാര്യം അറിയിച്ചത്.

“ശ്രീ എൽ കെ അദ്വാനി ജിക്ക് ഭാരതരത്‌നം നൽകപ്പെടുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ബഹുമതി ലഭിച്ചതിൽ ഞാനും അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മാരകമാണ്. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്..”, ഇതായിരുന്നു മോദി കുറിച്ചത്.