‘സാഗർ ഏലിയാസ് ജാക്കിയോ!! മിനി കൂപ്പറിൽ സ്റ്റൈലിഷ് ലുക്കിൽ എത്തി മോഹൻലാൽ..’ – വീഡിയോ വൈറൽ

മലയാള സിനിമയുടെ അഭിമാനതാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ 40 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം ബോക്സ് ഓഫീസിൽ റെക്കോർഡുകളുടെ തോഴനാണ്. യുവനടന്മാർക്ക് പോലും ചെയ്യാൻ സാധിക്കാത്ത മാസ്സ് റോളുകൾ ഇന്നും മോഹൻലാൽ അനായാസം ചെയ്യും. മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ സിനിമ ഇപ്പോഴും മോഹൻലാലിൻറെ സിനിമ തന്നെയാണ്.

അടുത്ത് തിയേറ്ററിൽ ഇറങ്ങിയ രണ്ട് സിനിമകളും പരാജയപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രേക്ഷകരും ആരാധകരും പ്രതീക്ഷിക്കുന്നത്. അപ്പോഴും ഒ.ടി.ടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ദൃശ്യം 2-വും ബ്രോ ഡാഡിയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ചിത്രങ്ങളാണ്. ദൃശ്യം 2 ആണെങ്കിൽ പാൻ ഇന്ത്യ ലെവലിൽ ചർച്ച ചെയ്യപ്പെട്ട ചിത്രവുമാണ്.

അതുകൊണ്ട് തന്നെ മലയാളികൾക്ക് മോഹൻലാൽ എന്ന നടനോടുള്ള ഇഷ്ടത്തിനും ഒരു കുറവും വന്നിട്ടുമില്ല. ഇത്രയും വർഷത്തിന് ഇടയിൽ മോഹൻലാൽ ചെയ്യാത്ത റോളുകൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇനി മോഹൻലാൽ എന്ന സംവിധായകനെ കാണാൻ വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഷൂട്ടിംഗ് നടക്കുകയാണ് ഇപ്പോൾ.

ഇപ്പോഴിതാ ബറോസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സുഹൃത്തായ സമീർ ഹംസയുടെ മിനി കൂപ്പർ ഓടിച്ചെത്തുന്ന മോഹൻലാലിൻറെ വീഡിയോയാണ് വൈറലാവുന്നത്. സമീർ ഹംസ തന്നെയാണ് വീഡിയോ ആദ്യം പങ്കുവച്ചത്. മിനി കൂപ്പർ വർക്സ് എന്ന മോഡൽ വാഹനമാണ് മോഹൻലാൽ ഓടിച്ചെത്തുന്നത്. സാധാരണ അദ്ദേഹം സഞ്ചരിക്കുന്ന കാർ ഡ്രൈവറാണ് ഓടിക്കാറുള്ളത്. പതിവിന് വിപരീതമായിട്ടാണ് ഈ തവണ മോഹൻലാൽ തന്നെ കാർ ഓടിച്ചെത്തിയത്.