‘സുഹൃത്തിന് ഒപ്പം ഗോവയിൽ അടിച്ചുപൊളിച്ച് സാനിയ ഇയ്യപ്പൻ, ഹോട്ട് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഇപ്പോഴുള്ള നടിമാരിൽ ഫാഷൻ ക്വീൻ എന്ന് ആരാധകർ വിളിക്കുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ എത്തി ചെറു പ്രായത്തിൽ തന്നെ നായികയായി മാറിയ താരത്തിന് വെറും 19 വയസ്സ് മാത്രമാണ് ഉളളത്. ഇനിയും ഒരുപാട് വർഷങ്ങൾ സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള സാനിയ ഇതിനോടകം തന്നെ ചലനം സൃഷ്ടിച്ച് കഴിഞ്ഞിട്ടുമുണ്ട്.

ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പും തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറിക്കൂടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം സാനിയ ഒന്ന്-രണ്ട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. സൂപ്പർതാരങ്ങളുടെ സിനിമകളിൽ വരെ ഈ ചെറിയ പ്രായത്തിൽ സാനിയ അഭിനയിച്ചു കഴിഞ്ഞു.

ലൂസിഫറിലെ ജാൻവി എന്ന റോളിൽ തകർത്ത് അഭിനയിച്ച സാനിയയ്ക്ക് അതിന് ശേഷം ഒരുപാട് ആരാധകർ കൂടുതൽ ലഭിച്ചു. പ്രേതം 2, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങിയ സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. പതിനെട്ടാം പടി എന്ന സിനിമയിൽ ഒരു കലക്കൻ ഡാൻസും താരം ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ സല്യൂട്ടിലാണ് താരം അവസാനമായി അഭിനയിച്ചത്.

നേരത്തെ പറഞ്ഞതുപോലെ സാനിയ സിനിമ ലോകത്ത് പല ഫാഷനുകളും പരീക്ഷിക്കുന്ന ഒരാളുകൂടിയാണ്. ഇപ്പോഴിതാ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറുമായ യാമിയ്ക്ക് ഒപ്പം ഗോവയിൽ ട്രിപ്പ് പോയിരിക്കുകയാണ് സാനിയ. അവിടെ നിന്നുള്ള ചിത്രങ്ങളും ഫോട്ടോസും സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് സാനിയ ഗോവയിൽ അടിച്ചുപൊളിക്കുന്നത്.