‘ഇതെന്താണ്..! കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ? സെറ്റ് മുണ്ടിൽ തിളങ്ങി അനു സിത്താര..’ – വീഡിയോ വൈറൽ

2013-ൽ സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് 2016-ൽ നായികയായി മാറിയ താരമാണ് നടി അനു സിത്താര. മലയാളത്തിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് അനു സിത്താര. സിനിമയിൽ നായികയായി അഭിനയിക്കുന്നതിന് മുമ്പ് തന്നെ ചെറുപ്രായത്തിൽ തന്നെ പ്രണയിച്ച് വിവാഹിതയായ ഒരാളാണ് അനു സിത്താര. ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്.

പലപ്പോഴും അനു സിത്താരയുടെ വിഷ്ണു എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് അനു സിത്താര ആദ്യമായി നായികയായി അഭിനയിക്കുന്നത്. കാമുകനെ ചതിക്കുന്ന ഒരു തേപ്പുകാരിയുടെ റോളിലാണ് അനു ആ ചിത്രത്തിൽ അഭിനയിച്ചത്. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് അനു സിത്താര. അദ്ദേഹത്തിന്റെ സിനിമകൾ ഫാൻ ഷോയ്ക്ക് പോയി മിക്കപ്പോഴും കാണാറുണ്ട് താരം.

മമ്മൂട്ടിക്ക് ഒപ്പം മാമാങ്കം, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അനു സിത്താര അഭിനയിച്ചിട്ടുണ്ട്. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രമാണ് അനു സിത്താരയുടെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്ന്. വനം എന്ന തമിഴ് ചിത്രത്തിലാണ് അനു സിത്താര അവസാനമായി അഭിനയിച്ചത്. ആദ്യ തെലുങ്ക് ചിത്രവും ഷൂട്ടിംഗ് നടക്കുന്നുണ്ട്. അതുപോലെ മലയാളത്തിലും നിരവധി സിനിമകൾ താരത്തിന്റെ ഇനി വരാനുമുണ്ട്.

അനു സിത്താരയുടെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. വനിത മാഗസിൻ വേണ്ടിയാണ് അനു ഫോട്ടോഷൂട് ചെയ്തിരിക്കുന്നത്. സെറ്റ് മുണ്ടിൽ തനി നാടൻ ലുക്കിലാണ് അനു തിളങ്ങിയത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുഷ്പ മാത്യുവിന്റെ സ്റ്റൈലിങ്ങിൽ ബേസിൽ പോളാണ് ചിത്രങ്ങൾ എടുത്തത്. ഫെമി ആന്റണിയാണ് മേക്കപ്പ്.