‘ഇതാര് അശോകവനത്തിലെ സീതയോ!! ക്യൂട്ട് ഫോട്ടോഷോട്ടുമായി നടി അഹാന കൃഷ്ണ..’ – ചിത്രങ്ങൾ വൈറൽ

ഇന്നത്തെ മലയാള സിനിമ മേഖലയിൽ ഏറ്റവും വലിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും 2 മക്കളും ഇതിനോടകം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. ഭാര്യ സിന്ധുവും മറ്റൊരു മക്കളും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരങ്ങളുമാണ്. മൂത്തമകളായ നടി അഹാനയാണ് ഈ താര കുടുംബത്തിന്റെ നേട്ടങ്ങൾക്ക് കരണമാവാൻ പ്രധാന പങ്കുവഹിച്ചത്.

2014-ൽ അഹാന ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇത്രയും തിരക്കുള്ള നടിയായി പിന്നീട് മാറും എന്നത്. ഓരോ സിനിമകൾ കഴിയും തോറും അഹാനയ്ക്ക് ആരാധകരും കൂടിക്കൊണ്ടേയിരുന്നു. ലുക്കാ എന്ന ചിത്രത്തിൽ ടോവിനോയ്ക്ക് ഒപ്പം അഭിനയിച്ച ശേഷമാണ് അഹാനയ്ക്ക് ഒരുപാട് പ്രശംസയും പിന്തുണയും ലഭിച്ചത്. പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിച്ചു.

2020-ലെ കോവിഡും അതെ തുടർന്നുള്ള സിനിമയിൽ പ്രതിസന്ധികളും ഇല്ലായിരുന്നെങ്കിൽ കൂടുതൽ തിരക്കുള്ള നടിയായി ഒരുപക്ഷേ അഹാന മാറിയേനെ! പക്ഷേ ആ കാലയളവിലും ആരാധകർക്ക് ഇടയിൽ താരം സജീവമായി. തന്റെ അനിയത്തിമാരെയും പിന്തുണ നൽകി അവർക്കും സോഷ്യൽ മീഡിയയിൽ സുപരിചിതമാക്കി മാറ്റിയതിൽ അഹാന വലിയ രീതിയിൽ പങ്കുവഹിച്ചിട്ടുണ്ട്. വീഡിയോസ് മാത്രമല്ല ഇടയ്ക്ക് ഒക്കെ ഫോട്ടോഷൂട്ടുകളും അഹാന ചെയ്യാറുണ്ട്.

അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയെടുക്കുന്നത്. തമിഴ് പെൺകുട്ടിയുടെ ലുക്കിലാണ് അഹാന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കതിർ എന്നാണ് ഫോട്ടോഷൂട്ടിന് നൽകിയ പേര്. അശോകവനത്തിലെ സീതയെ പോലെയുണ്ടെന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. അഫഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ മനേക മുരളിയാണ് അഹാനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ് ചെയ്തത്.


Posted

in

by