‘കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി റിമ കല്ലിങ്കൽ, ബ്രൈഡൽ ലുക്ക് ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ നടിമാരിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരാളാണ് റിമ കല്ലിങ്കൽ. 12 വർഷത്തിൽ അധികമായി സിനിമയിൽ പ്രവർത്തിക്കുന്നുണ്ട് താരം.

നായികനടിയായി മാത്രമല്ല കിട്ടുന്ന റോളുകളിൽ എല്ലാം തിളങ്ങാൻ റിമ കല്ലിങ്കലിന് സാധിച്ചിട്ടുണ്ട്. അഭിനയം കൂടാതെ താരം ഏറെ ഇഷ്ടപ്പെടുന്ന ഡാൻസിലും കഴിവുകൾ തെളിയിച്ചിട്ടുള്ള റിമ സ്വന്തമായി കൊച്ചിയിൽ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. മാമാങ്കം എന്നാണ് ആ സ്കൂളിൻെറ പേര്. അതുപോലെ സിനിമയിൽ നിർമ്മാതാവായും ഇപ്പോൾ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് റിമ.

2013-ലാണ് പ്രശസ്ത സംവിധായകനായ ആഷിഖ് അബുവുമായി റിമ കല്ലിങ്കൽ വിവാഹിതയായത്. ഏറെ പ്രശംസകൾ നേടിയ ഒരു വിവാഹം കൂടിയായിരുന്നു അത്. വിവാഹച്ചടങ്ങിന് വേണ്ടി വരുന്ന തുക ഇരുവരും എറണാകുളം ആശുപത്രിയിൽ കാൻസർ രോഗികൾക്ക് വേണ്ടി ചിലവഴിക്കുകയും വിവാഹം വളരെ ലളിതമായി രജിസ്റ്റർ ഓഫീസിൽ വച്ച് നടത്തുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിൽ റിമ കല്ലിങ്കൽ സജീവമാണ്. റിമ വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വീണ്ടും വിവാഹം ചെയ്യാൻ പോകുവാണോ എന്ന് ചിലർ ചോദിക്കുന്നുണ്ടെങ്കിൽ ഇത് തുന്നൽ എന്ന ബ്രൈഡൽ സ്ഥാപനത്തിന് വേണ്ടി ചെയ്ത ഒരു ഫോട്ടോഷൂട്ട് മാത്രമാണ്. ക്രിസ്ത്യൻ നവവധുവിന്റെ ഗെറ്റപ്പിലാണ് റിമ കല്ലിങ്കൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.


Posted

in

by