‘ഇത് മോഹൻലാലിനെ കൊണ്ടേപറ്റൂ, ലോകം എമ്പാടും 3300 സ്‌ക്രീനുകളിൽ മരക്കാർ..’ – ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ മരക്കാറായി എത്തുന്ന ചിത്രം റിലീസാകാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ആരാധകർ ആവേശത്തോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഇതിനോടകം കേരളത്തിൽ 600-ൽ അധികം ഫാൻസ് ഷോകൾ റെഡിയാക്കി കഴിഞ്ഞു ആരാധകർ.
മലയാളത്തിന് പുറമേ തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേ സമയത്ത് തന്നെ ഇറങ്ങും. സിനിമയുടെ റിലീസിന് മുമ്പായി ഒന്നിലധികം ടീസറുകൾ പുറത്തിറങ്ങുകയും ചെയ്യും. ആദ്യ ടീസർ ഇന്ന് വൈകിട്ട് നാല് മണിക്കാണ് പുറത്തിറങ്ങുക. ഇപ്പോഴിതാ മരക്കാരിന്റെ എത്തുന്ന സ്‌ക്രീനുകളുടെ എണ്ണം കണ്ട് ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. ലോകം എമ്പാടും 3300-ൽ അധികം സ്‌ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നതെന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായി അങ്ങനെയെങ്കിൽ മരക്കാർ മാറും. ഇന്ത്യയിൽ 1800 സ്‌ക്രീനുകളും ഇന്ത്യയ്ക്ക് പുറത്ത് 1500-ൽ അധികം സ്‌ക്രീനുകളിലുമാണ് സിനിമ റിലീസാവുക. കേരളത്തിൽ ഇതിനോടകം 600 സ്‌ക്രീനുകളിൽ റിലീസാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഈ ആഴ്ചയിലെ സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞാൽ മാത്രമേ ഔദ്യോദിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
കേരളത്തിലെയും വിദേശത്തെ സ്‌ക്രീനുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ടീസർ വരിവരിയായി വരുന്നത് കൊണ്ട് തന്നെ ഹൈപ്പ് കൂടിക്കൂടി വരികയും ചെയ്യും. അങ്ങനെ കൂടുതൽ സ്ക്രീനുകൾ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മോഹൻലാലിന് പുറമേ ബോളിവുഡിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും അഭിനേതാക്കൾ ഉള്ളതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ സിനിമ ലോകം.