‘നെഗറ്റീവ് റിവ്യൂസ് വന്നിട്ടും ബുക്ക് മൈ ഷോയിൽ വൻ ടിക്കറ്റ് ബുക്കിങ്ങ്..’ – മരക്കാർ ഏറ്റെടുത്ത് ഫാമിലി

‘നെഗറ്റീവ് റിവ്യൂസ് വന്നിട്ടും ബുക്ക് മൈ ഷോയിൽ വൻ ടിക്കറ്റ് ബുക്കിങ്ങ്..’ – മരക്കാർ ഏറ്റെടുത്ത് ഫാമിലി

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ ഇന്നലെ റിലീസായത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ നെഗറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം വൈകുന്നേരം ഷോ കഴിഞ്ഞതോടെ ആവറേജ് സിനിമയെന്ന പ്രതികരണത്തിലേക്ക് എത്തുകയും ചെയ്തു. ആരാധകർ കൈവിട്ട മരക്കാരിനെ ഇപ്പോൾ ഫാമിലി ഓടിയൻസ് ഏറ്റെടുത്തിരിക്കുകയാണ്.

ബുക്ക് മൈ ഷോ മുതലായ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിൽ ടിക്കറ്റുകൾ വളരെ പെട്ടന്ന് തന്നെ വിറ്റുപോവുകയാണ്. മിക്ക ഷോകളും 90% ടിക്കറ്റുകൾ ഷോ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്നേ തന്നെ ഫില്ലായി കഴിഞ്ഞിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റും ഇതോടൊപ്പം ബുക്കിംഗ് വലിയ രീതിയിൽ നടക്കുന്നുണ്ട്. വളരെ ചുരുക്കം തിയേറ്ററുകളിൽ മാത്രമേ പച്ച സ്റ്റാറ്റസ് ഉള്ളുവെന്നതും ശ്രദ്ധേയം.

ഇതാണ് ശരിക്കും മോഹൻലാൽ മാജിക് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകൾ. ഇത്രയും നെഗറ്റീവ് അഭിപ്രായം ആദ്യ ദിനം വന്നിട്ടും ടിക്കറ്റുകൾ വിട്ടുപോവുന്നതാണ് മോഹൻലാൽ മാജിക് എന്ന് പലരും അഭിപ്രായപ്പെട്ടു. സിനിമയുടെ രണ്ടാം പകുതി ശരാശരിയിൽ താഴെ നിന്നതാണ് ഏറ്റവും വലിയ അടിയായത്. ആദ്യ പകുതിയുടെ അടുത്തുപോലും എത്താനും രണ്ടാം പകുതിയ്ക്ക് സാധിച്ചിരുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

അതാണ് ആദ്യം ഇത്രയും നെഗറ്റിവ് അഭിപ്രായം വരാൻ കാരണമായത്. എന്നാൽ അത്രയും അഭിപ്രായം വന്നതുകൊണ്ട് തന്നെ പിന്നീട് ടിക്കറ്റ് എടുത്തവർ അമിത പ്രതീക്ഷകൾ ഇല്ലാതെ കാണുകയും പലർക്കും സിനിമ ഇഷ്ടമാവുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴിയെ എന്ന സിനിമയും തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച കഴിഞ്ഞുള്ള ദിവസങ്ങളിലെ തിരക്ക് പോലെയായിരിക്കും സിനിമയുടെ ഗതി നിർണയിക്കുന്നത്.

CATEGORIES
TAGS