‘എതിരാളിയെ അടിച്ച് പതം വരുത്തുന്ന കിക്കുകളും പഞ്ചുകളും, കഠിനമായ പരിശീലനവുമായി ലാലേട്ടൻ..’ – വീഡിയോ

1977-1978 കാലഘട്ടത്തിൽ ഗുസ്തിയിൽ കേരള ചാമ്പ്യനായ ഒരു വ്യക്തിയാണ് ഇന്ന് മലയാള സിനിമയിൽ ബ്ലോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്നത്. അതെ.. മലയാളത്തിന്റെ സ്വന്തം ‘ദി കംപ്ലീറ്റ് ആക്ടർ’ മോഹൻലാൽ. മോഹൻലാൽ എന്ന നടനെ കുറിച്ച് ഒരു കാലം വരെ അധികം ആർക്കും അറിയാത്തൊരു കാര്യമായിരുന്നു അദ്ദേഹം കേരള റെസ്‌ലിംഗ് ചാമ്പ്യൻ ആയിരുന്നു എന്നത്.

പിന്നീട് സിനിമയിൽ വന്നപ്പോഴും ആക്ഷൻ രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ച മോഹൻലാൽ അതിസാഹസികമായ പല സംഘട്ടന രംഗങ്ങളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പാട്ടായാലും ഡാൻസ് ആയാലും റൊമാൻസായാലും കോമഡി ആയാലും എല്ലാം മോഹൻലാലിനെ എളുപ്പുമായ കാര്യമാണ്. ആ കൂട്ടത്തിൽ തന്നെ പ്രേക്ഷകർ എടുത്തു പറയുന്ന ഒന്നാണ് മോഹൻലാലിൻറെ മെയ്‌വഴക്കം.

കുറച്ച് വർഷങ്ങൾ മുമ്പ് മോഹൻലാൽ പ്രേക്ഷകരിൽ നിന്ന് കേട്ട ഏറ്റവും വലിയ പഴി താരം തന്റെ ശരീരം ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ കൃത്യമായ ഡയറ്റും വർക്ക്ഔട്ടും ചെയ്യുന്നുണ്ട്. ഒരു യുവനടനെക്കാൾ മെയ്‌വഴക്കുമുള്ള ഒരു നടനാണ് മോഹൻലാൽ. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോസ് ധാരാളം ഇതിന് മുമ്പ് പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴിതാ മോഹൻലാൽ-പ്രിയദർശൻ വീണ്ടും ഒന്നിക്കുന്ന ബോക്‌സർ എന്ന സിനിമയ്ക്ക് മുന്നോടിയായി എന്ന പോലെ ജിമ്മിൽ ബോക്‌സിങ് കിക്കുകളും കൈകളുടെ പഞ്ചുകളും പരിശീലിക്കുന്ന താരത്തിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിൻറെ ജിം ട്രെയിനർ ജെയ്‌സൺ പോൾസൺ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

CATEGORIES
TAGS