‘എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ നേരുന്നു! സ്നേഹത്തോടെ അച്ഛാ..’ – മകൾ വിസ്മയയ്ക്ക് ആശംസ നേർന്ന് മോഹൻലാൽ

മലയാളത്തിന്റെ അഭിമാനമായ നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ തന്റേതായ പേര് നിലനിർത്തി കഴിഞ്ഞിട്ടുള്ള മോഹൻലാൽ സ്വാഭാവികമായ അഭിനയശൈലികൊണ്ട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ്. 45 വർഷമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മോഹൻലാൽ ചെയ്യാത്ത കഥാപാത്രങ്ങൾ സിനിമയില്ല എന്ന് വേണം പറയാൻ. ഏത് റോൾ ലഭിച്ചാലും അത് അനായാസം ചെയ്യാൻ മോഹൻലാലിന് സാധിക്കും.

കരിയറിന്റെ മോശം സമയത്ത് പോലും അദ്ദേഹം നേര് എന്ന സിനിമയിലൂടെ ഗംഭീര വിജയം സ്വന്തമാക്കി വിമർശകരുടെ വായടപ്പിച്ചിരുന്നു. ഇപ്പോൾ മകൻ പ്രണവും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. അതുപോലെ മോഹൻലാൽ സിനിമ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. പ്രണവ് കൂടാതെ വിസ്മയ എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്.

അച്ഛന്റെയും ചേട്ടന്റെയും പാതയിൽ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. വിസ്മയ ഒരു എഴുത്തുകാരിയും ചിത്രക്കാരിയുമൊക്കെയാണ്. സ്വന്തമായി ഒരു പുസ്തകം വിസ്മയ എഴുതിയിട്ടുണ്ട്. മകളുടെ ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം. മകളുടെ ജന്മദിനത്തിൽ വിസ്മയയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ആശംസകൾ നേർന്ന് മോഹൻലാലിൻറെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

“എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ നേരുന്നു! എപ്പോഴും സ്നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കട്ടെ.. സ്നേഹം, അച്ചാ..”, മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു. നിരവധി പേരാണ് വിസ്മയയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ഇട്ടത്. വിസ്മയയും അച്ഛനിട്ട പോസ്റ്റിന് മറുപടിയായി മൂന്ന് ലവ് ഇമോജി ഇട്ടിട്ടുണ്ട്. മക്കളോടുള്ള മോഹൻലാലിൻറെ സ്നേഹം ആ വാക്കുകളിൽ നിന്ന് വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെട്ടു.