‘ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്ക് പോലെ! സാരിയിൽ സുന്ദരിയായി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ജയറാം നായകനായി എത്തിയ സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നുവിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. അതിൽ മംതയുടെ മകളുടെ റോളിൽ അഭിനയിച്ച് ബാലതാരമായി അരങ്ങേറിയ അനിഖയെ പിന്നീട് നിരവധി മലയാള സിനിമകളിൽ കുട്ടിതാരമായി കാണാൻ സാധിച്ചു. മലയാളത്തിന് പുറമേ അന്യഭാഷകളിൽ നിന്ന് വരെ അനിഖയെ തേടി അവസരങ്ങൾ വരികയും ചെയ്തു.

തമിഴിൽ അജിത്തിന്റെ മകളായ യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അനിഖയുടെ സമയം തെളിഞ്ഞു. അജിത്തിന്റെ മകളായി വിശ്വാസം എന്ന സിനിമയിലും അനിഖ തിളങ്ങിയിരുന്നു. കഴിഞ്ഞ വർഷം അനിഖ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി തുടങ്ങിയത്. ഓ മൈ ഡാർലിംഗിലൂടെ മലയാളത്തിലും നായികയായി.

കിംഗ് ഓഫ് കൊത്തയാണ് അവസാനമിറങ്ങിയത്. അതിൽ അനിഖ, ദുൽഖറിന്റെ സഹോദരിയുടെ റോളിലാണ് അഭിനയിച്ചത്. തമിഴിൽ അനിഖയുടെ മൂന്ന് സിനിമകൾ റെഡിയായി കൊണ്ടിരിക്കുകയാണ്. ധനുഷിന് ഒപ്പമുള്ള ചിത്രമാണ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ചത്. 19 വയസ്സാണ് അനിഖയുടെ പ്രായം. വരും വർഷങ്ങളിൽ അനിഖ മലയാള സിനിമയിലും തെന്നിന്ത്യയിലെ തിളങ്ങുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനിഖയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. വെള്ളയിൽ ഓറഞ്ച് ബോർഡർ വരുന്ന സാരിയിൽ അതിസുന്ദരിയായി മാറിയിരിക്കുന്ന അനിഖയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മെറിൻ ജോർജാണ്. ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ബൈഹാൻഡിന്റെ ഡിസൈനിലെ സാരിയാണ് അനിഖ ധരിച്ചിരിക്കുന്നത്. കാണാൻ ആലിയ ഭട്ടിനെ പോലെയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.