‘ജയത്തിനേക്കാൾ തോൽ‌വിയിൽ നിന്നാണ് കൂടുതൽ പഠിച്ചത്, പോസ്റ്റുമായി നടി മേഘ്ന വിൻസെന്റ്..’ – വിമർശിച്ച് കമന്റുകൾ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മേഘ്‌ന വിൻസെന്റ്. സൂര്യ ടിവിയിലെ സ്വാമിയെ ശരണമയ്യപ്പാ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. 2010-ലായിരുന്നു ആദ്യമായി സീരിയലിൽ അഭിനയിക്കുന്നത്. പിന്നീട് വേറെയും കുറെ സീരിയലുകളിൽ ചെറുതും വലുതമായ കഥാപാത്രങ്ങളെ മേഘ്ന അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മേഘ്‌ന എന്ന താരത്തിന് ഒരുപാട് ശ്രദ്ധനേടി കൊടുത്തത് ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിൽ അഭിനയിച്ച ശേഷമാണ്. റേറ്റിംഗിൽ ഏറെ മുന്നിൽ നിന്ന് സീരിയലിന് അത്രയും ജനപിന്തുണ കിട്ടാനുള്ള കാരണം മേഘ്ന എന്ന അഭിനേതാവിന്റെ പ്രകടനം കൊണ്ട് മാത്രമാണ്. ഒരുപാട് ആരാധകരെയാണ് ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം മേഘ്നയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്.

സീരിയൽ നടിയായ ഡിംപിൾ റോസിന്റെ സഹോദരനുമായി വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിരുന്നു. അതിന് ശേഷം വീണ്ടും സീരിയൽ രംഗത്ത് മേഘ്ന സജീവമായി. സൂര്യ ടിവിയിൽ പുതിയതായി ആരംഭിച്ച ഹൃദയം എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത് മേഘ്നയാണ്. ഇപ്പോൾ സീരിയലിൽ തിളങ്ങി നിൽക്കുന്ന നിഖിൽ എസിന്റെ പെയറായിട്ടാണ് മേഘ്‌ന അഭിനയിക്കുന്നത്.

മേഘ്‌ന പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. മോഡേൺ ഔട്ട് ഫിറ്റിലുള്ള ആ ഫോട്ടോസിന് ഒപ്പം മേഘ്‌ന എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയം. “ജയിക്കുന്നതിനേക്കാൾ തോൽവിയിൽ നിന്നാണ് നിങ്ങൾ കൂടുതൽ പഠിക്കുക.. എങ്ങനെ തുടരണമെന്ന് നിങ്ങൾ പഠിക്കുന്നു..”, മേഘ്‌ന എഴുതി. ഇതിന് വിമർശനങ്ങളും ലഭിച്ചിട്ടുണ്ട്. തെറ്റുകൾ മനസ്സിലാകാതെ ഇരിക്കുമ്പോഴാണ്‌ ഇത്തരം പോസ്റ്റുകളുമായി വരുന്നതെന്നാണ് വിമർശന കമന്റുകൾ വന്നിരിക്കുന്നത്.