‘സാരിയിൽ ഇത്രയും ലുക്കുള്ള നടി വേറെയില്ല! അഴകിന്റെ അവസാന വാക്കായി സ്വാസിക..’ – ഫോട്ടോസ് വൈറൽ

2009 മുതൽ സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നടി സ്വാസിക വിജയ്. സീരിയലുകളിൽ ഇടയ്ക്ക് അഭിനയിക്കാറുള്ള സ്വാസികയ്ക്ക് അതിലൂടെയാണ് ആരാധകരെ നേടിയെടുക്കാൻ സാധിക്കുകയും അതുവഴി തന്നെയാണ് സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുകയും ചെയ്തത്. വൈഗൈ എന്ന തമിഴ് സിനിമയിലൂടെ വന്ന സ്വാസിക ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറി.

കഴിഞ്ഞ വർഷമാണ് സ്വാസികയുടെ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. ഈ വർഷം ഇതുവരെ സ്വാസിക അഭിനയിച്ച സിനിമകൾ ഒന്നും റിലീസ് ചെയ്തിട്ടില്ല. അമൃത ടിവിയിലെ റെഡ് കാർപെറ്റ്, അമ്മയും മകളും തുടങ്ങിയ പരിപാടികളുടെ അവതാരക കൂടിയാണ് സ്വാസിക. കഴിഞ്ഞ വർഷമിറങ്ങിയ ചതുരമാണ് സ്വാസികയുടെ അവസാനം റിലീസായ ചിത്രം. ഉടയോൾ എന്ന സിനിമയാണ് ഇനി വരാനുള്ളത്.

2019-ൽ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡിന് സ്വാസിക അർഹ ആയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഫോട്ടോഷൂട്ടുകളും പുതിയ സിനിമ വിശേഷങ്ങളുമൊക്കെ അതിലൂടെ സ്വാസിക പങ്കുവെക്കാറുണ്ട്. 33 കാരിയായ സ്വാസിക ഇതുവരെ വിവാഹിതയല്ല. തമിഴിൽ സ്വാസികയുടെ ഒരു സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടക്കുന്നുണ്ട്.

അതേസമയം സ്വാസികയുടെ സാരിയിലുള്ള ഒരു ഗംഭീര ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറുന്നത്. സാരിയിൽ സ്വാസികയെ വെല്ലുന്ന ഒരു നടിയുണ്ടോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിച്ചുപോകുന്നത്. യാതൊരു ആഭരണങ്ങളും ഇല്ലാതെ ഒരു ചുവന്ന പൊട്ട് മാത്രം തൊട്ട് അതി സുന്ദരിയായി അഴകിന്റെ അവസാന വാക്കായി സ്വാസിക ചിത്രങ്ങളിൽ തിളങ്ങി. എബിൻ സാബു ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.