ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചുവരവ് നടത്തുന്ന നടിമാർക്ക് പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകാറുള്ളത്. മലയാളത്തിൽ ഈ അടുത്തിടെ നിരവധി നടിമാരാണ് തങ്ങളുടെ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച്, ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു നടിയാണ് മീര ജാസ്മിൻ.
മീര ജാസ്മിൻ കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. സൂത്രധാരൻ എന്ന സിനിമയിലാണ് മീരാജാസ്മിൻ ആദ്യമായി അഭിനയിക്കുന്നത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ മീര ജാസ്മിൻ വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ നിന്ന് വിട്ടുനിന്നത്.
ഒരേ കടലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള മറ്റൊരു സംസ്ഥാന അവാർഡും മീരയ്ക്ക് ലഭിച്ചിരുന്നു. കസ്തൂരിമാൻ, ഗ്രാമഫോൺ, സ്വപ്നകൂട്, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, ഫോർ ഫ്രണ്ട്.സ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം ജയറാമിന് ഒപ്പം മകൾ എന്ന സിനിമയിൽ അഭിനയിച്ച് തിരിച്ചുവരവ് അറിയിച്ചിട്ടുണ്ട് താരം.
സിനിമയിലേക്ക് മടങ്ങി വരുന്നതിനോടൊപ്പം മീരാജാസ്മിൻ, സോഷ്യൽ മീഡിയകളിലും ഒഫീഷ്യൽ അക്കൗണ്ടുകൾ തുടങ്ങിയിരുന്നു മീരാജാസ്മിൻ. ഗ്ലാമറസ് ചിത്രങ്ങളും അതിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ വർക്ക് ഔട്ടിന് ശേഷമുള്ള കുറച്ച് മിറർ സെൽഫികൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ. ഏജ് ഇൻ റിവേഴ്സ് ഗീയർ എന്നാണ് പല ആരാധകരും പോസ്റ്റിൽ കമന്റ് ഇട്ടിരിക്കുന്നത്.