‘ആനപ്രേമികളുടെ മനസ്സ് കീഴടക്കി അനു സിത്താര, ആനയ്ക്ക് പഴം നൽകി താരം..’ – വീഡിയോ വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും അതിന് ശേഷം വളരെ പെട്ടന്ന് തന്നെ നായികയായി മാറി മലയാളത്തിലെ ഭാഗ്യനായികയെന്ന് അറിയപ്പെടുന്ന താരമാണ് നടി അനു സിത്താര. പൊട്ടാസ് ബോം.ബെന്ന് സിനിമയിലൂടെയാണ് അനു സിത്താര അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയ കഥ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം ഘട്ടം അവതരിപ്പിക്കുകയും ചെയ്തു.

ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് ആദ്യമായി ലീഡ് വേഷത്തിൽ അനു സിത്താര അഭിനയിക്കുന്നത്. അതിൽ ഷാഹിന എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിച്ചത്. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ്, ജോണി ജോണി യെസ് പപ്പാ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ സിനിമകളിൽ അനു സിത്താര അഭിനയിച്ചിട്ടുണ്ട്.

മാമാങ്കം, 12-ത് മാൻ എന്നീ സിനിമകളിലാണ് അനു സിത്താര അവസാനമായി അഭിനയിച്ച സിനിമകൾ. അനുരാധ ക്രൈം നമ്പർ 59/2019 എന്ന സിനിമയാണ് ഇനി അനുവിന്റെ പുറത്തിറങ്ങാനുള്ളത്. തനി നാടൻ വേഷങ്ങളിലാണ് അനു സിത്താര ഇതുവരെ അഭിനയിച്ചിട്ടുള്ളത്. രാമന്റെ ഏദൻ തോട്ടത്തിലെ മാലിനി എന്ന കഥാപാത്രമാണ് അനു സിത്താരയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

ഇപ്പോഴിതാ അനു സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആനപ്രേമികളുടെ മനം കവരുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തിയിരുന്നു അനു സിത്താര. അപ്പോൾ അവിടെയുള്ള ആനയ്ക്ക് പഴം കൊടുക്കുന്ന ഒരു വീഡിയോയാണ് അനു പോസ്റ്റ് ചെയ്തത്. ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.