‘വിക്രത്തിലെ വിജയ് സേതുപതിയുടെ ഭാര്യ!! സ്റ്റൈലിഷ് ലുക്കിൽ നടി ശിവാനി നാരായണൻ..’ – ഫോട്ടോസ് വൈറൽ

സൗത്ത് ഇന്ത്യയിൽ ഈ അടുത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ ചർച്ചയാവുകയും ഹിറ്റാവുകയും ചെയ്ത ഒരു ചിത്രമാണ് വിക്രം. കമൽഹാസൻ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം എന്നിവരെ കൂടാതെ സൂര്യ വില്ലൻ വേഷത്തിൽ ക്ലൈമാക്സിൽ എത്തിയിരുന്നു. വിക്രത്തിന്റെ അടുത്ത പാർട്ടിന്റെ സൂചന നൽകികൊണ്ടുള്ള ഒരു വരവ് കൂടിയായിരുന്നു അത്.

വിജയ് സേതുപതിയായിരുന്നു മറ്റൊരു പ്രധാനപ്പെട്ട വില്ലൻ വേഷത്തിൽ അഭിനയിച്ചിരുന്നത്. സന്താനം എന്ന റോളിൽ വിജയ് സേതുപതി തിളങ്ങിയപ്പോൾ അതിൽ മൂന്ന് ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു യുവനടിയായി ശിവാനി നാരായണനായിരുന്നു ഒരു ഭാര്യയുടെ റോളിൽ തിളങ്ങിയത്. വിക്രമായിരുന്നു ശിവാനിയുടെ ആദ്യ സിനിമ എങ്കിലും അതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശിവാനി.

ശിവാനി തമിഴ് ബിഗ് ബോസിലെ സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്നു. അതുപോലെ അവിടെ തമിഴ് സീരിയലുകളിലും അതിന് മുമ്പ് വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രധാന റോളുകളിൽ അഭിനയിച്ചിരുന്ന ഒരാളുകൂടിയാണ് ശിവാനി. വിക്രത്തിന് ശേഷം ഇറങ്ങിയ വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയിലും ശിവാനി പ്രധാന റോളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

ഇത് കൂടാതെ വേറെയും മൂന്ന് സിനിമകൾ ശിവാനിയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. 21 വയസ്സ് മാത്രമാണ് ശിവാനിയുടെ പ്രായം. ഇൻസ്റ്റാഗ്രാമിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ മിക്കപ്പോഴും ശിവാനി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ബനിയൻ ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശിവാനി. ചിത്രങ്ങൾ കണ്ടതോടെ അതിന് താഴെ ആരാധകരുടെ കമന്റുകളുടെ മേളമാണ്.


Posted

in

by