‘കുതിരയ്ക്ക് ഒപ്പം ഷൂട്ടുമായി നടി മീര ജാസ്മിൻ, ഹോളിവുഡ് നടിയുടെ ലുക്കിൽ താരം..’ – ഫോട്ടോസ് വൈറലാകുന്നു

അഭിനയ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരു അഭിനയത്രിയാണ് നടി മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ മലയാളികളുടെ ശ്രദ്ധനേടിയ ഒരാളാണ് മീര ജാസ്മിൻ. ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് മീരാജാസ്മിൻ തുടങ്ങിയത്. അതിന് ശേഷം തമിഴിലും മലയാളത്തിലുമായി സിനിമകളിൽ നായികയായി മീരാജാസ്മിൻ തിളങ്ങി.

2001-ൽ അരങ്ങേറ്റം കുറിച്ച മീരാജാസ്മിൻ 2004-ൽ തെലുങ്കിലും കന്നഡയിലും അരങ്ങേറി തെന്നിന്ത്യയിൽ ഒട്ടാകെ ശ്രദ്ധനേടി തുടങ്ങി. രണ്ട് തവണ കേരള സംസ്ഥാന അവാർഡിലും ഒരു തവണ ദേശീയ അവാർഡിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുള്ള ഒരാളാണ് മീരാജാസ്മിൻ. ഒരു തവണ തമിഴ് നാട് സംസ്ഥാന അവാർഡും മീരാജാസ്മിന് ലഭിച്ചിരുന്നു. ഇപ്പോൾ രണ്ടാം വരവിൽ നിൽക്കുകയാണ് താരം.

രണ്ടാം വരവിൽ മീരാനന്ദൻ ആദ്യം അഭിനയിച്ചത് സത്യൻ അന്തിക്കാട് ചിത്രത്തിലാണ്. ജയറാമിന്റെ നായികയായി മകൾ എന്ന സിനിമയിലാണ് മീര അഭിനയിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷം മീര ചെയ്ത സിനിമയായിരുന്നു ഇത്. മീരയുടെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലൂടെ മീര പക്ഷേ മിന്നും താരമായി തിളങ്ങി തന്നെ നിൽക്കുകയാണ്.

ഇപ്പോഴിതാ മീരാജാസ്മിൻ ഒരു കുതിരയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. ഒരു ഹോളിവുഡ് നടിയുടെ ലുക്കിൽ കൗ ബോയ് ഹാറ്റ് ധരിച്ച് സ്റ്റൈലിഷായിട്ടാണ് മീരയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “ചെറുത്തുനിൽപ്പിന്റെ അപ്രതിരോധ്യമായ ചാരുത.. കരുത്തും നിശ്ചയദാർഢ്യവും!”, ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം മീര കുറിച്ചത്. സ്വന്തം ജീവിതത്തിൽ നിന്നെഴുതിയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.