‘സൂര്യശോഭയിൽ നൃത്തം ചെയ്‌ത്‌ പാർവതി തിരുവോത്ത്, ഇതെന്ത് വേഷമെന്ന് കമന്റ്..’ – വീഡിയോ വൈറലാകുന്നു

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത പാർവതി തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. 2014-ൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയാണ് പാർവതിയുടെ കരിയറിൽ മാറ്റങ്ങളുണ്ടാക്കി കൊടുത്തത്. അത് കഴിഞ്ഞ് ഒരുപാട് നല്ല കഥാപാത്രങ്ങൾ പാർവതി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. 18 വർഷമായി പാർവതി സിനിമയിലുണ്ട്.

ഒരു സീനിയർ നടിയായി പാർവതി മാറി കഴിഞ്ഞിട്ടുമുണ്ട്. ഹിന്ദിയിലും തമിഴിലുമൊക്കെ സിനിമകളിൽ അഭിനയിച്ച് അവിടെയും ആരാധകരെ സ്വന്തമാക്കാൻ തയാറെടുക്കുന്ന പാർവതി വിക്രം നായകനായി പാ രഞ്ജിത്ത് ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കിനിടയിലും സമൂഹ മാധ്യമങ്ങളിൽ സമയം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണ് പാർവതി.

ഇപ്പോഴിതാ പാർവതി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സൂര്യ കിരണങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പാർവതി പങ്കുവച്ചത്. വീഡിയോ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണ് താരം പോസ്റ്റ് ചെയ്തത്. ഹോട്ട് ലുക്ക് ഔട്ട്.ഫിറ്റ് ധരിച്ചാണ് പാർവതി ഡാൻസ് ചെയ്തിരുന്നത്. ഇതെന്ത് വേഷമാണെന്ന് ചിലർ വീഡിയോയുടെ താഴെ സദാചാ.ര കമന്റുകളും ഇട്ടിട്ടുണ്ട്.

ഒരു പറവയെ പോലെ പാറിനടക്കുന്ന പാർവതിയെ ഡാൻസിൽ കാണാൻ സാധിക്കും. സമൂഹത്തെ പേടിച്ചിട്ടാണോ ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയതെന്ന് ഒരാൾ കമന്റിലൂടെ ചോദിച്ചു. കമന്റുകൾക്ക് ഒന്നും പാർവതി മറുപടി കൊടുത്തിട്ടില്ല. കൂടുതൽ പേരും നല്ല കമന്റുകളാണ് ഇട്ടിരിക്കുന്നത്. ജീവിതം ഇതുപോലെ ആഘോഷിക്കാൻ ഉള്ളതാണെന്നും പൊളിച്ചടുക്കൂ എന്നൊക്കെയാണ് ആരാധകരുടെ അഭിപ്രായം.


Posted

in

by