‘സൗന്ദര്യം കൂടിക്കൂടി വരികയാണല്ലോ!! ചുവപ്പിൽ പ്രണയത്തിൽ ദിനത്തിൽ മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തന്റെ തിരിച്ചുവരവ് നടത്തിയ താരമാണ് നടി മീര ജാസ്മിൻ. 2001-ൽ ഇറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീരാജാസ്മിൻ അഭിനയ മേഖയിലേക്ക് എത്തുന്നത്. അതിന് ശേഷം ഒരുപാട് സിനിമകളിൽ മീരാജാസ്മിൻ നായികയാവുകയും ദേശീയ, സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് രണ്ടും നേടിയെടുത്തു താരം.

സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിക്കുകയും പിന്നീട് അന്യഭാഷകളിലേക്ക് പോവുകയും അവിടെയും തിളങ്ങുകയും ചെയ്ത മീരാജാസ്മിൻ ഇടയ്ക്ക് സിനിമയിൽ ഒന്ന് കാലിടറി. മോശം സിനിമകളുടെ ഭാഗമായ മീരാജാസ്മിൻ പോകെ സിനിമയിൽ നിന്ന് വിട്ടുനിന്നു. 2014 വരെ സിനിമയിൽ വളരെ സജീവമായി നിന്ന മീരാജാസ്മിൻ പിന്നീട് വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വർഷം സിനിമയിലേക്കും സോഷ്യൽ മീഡിയയിലേക്കും തിരിച്ചുവന്ന മീര ജാസ്മിൻ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. മിക്കപ്പോഴും അതീവ ഗ്ലാമറസ് രീതിയിലുള്ള ഫോട്ടോഷൂട്ടുകളാണ് മീര ജാസ്മിൻ ചെയ്തിട്ടുള്ളത്. പഴയ മീര ജാസ്മിൻ തന്നെയാണോ ഇതെന്ന് മലയാളികൾ ഒന്നടങ്കം സംശയിച്ചുപോയി. ഒരുപക്ഷേ വരും വർഷങ്ങളിൽ സിനിമയിലും മീരയെ ആ കഥാപാത്രങ്ങളിൽ കാണാൻ സാധിക്കും.

അതെ പ്രണയ ദിനത്തിൽ മീര ജാസ്മിൻ പങ്കുവച്ച ഫോട്ടോസ് ആരാധകരുടെ മനസ്സ് കീഴടക്കി. ചുവപ്പ് സാരിയിൽ വാലൻന്റൈൻ ദിനത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ചെറുനാണത്തോടെ മീര ജാസ്മിൻ ഇരിക്കുന്ന ഫോട്ടോസാണ് ഇത്. അരുൺ വൈഗയാണ് മീര ജാസ്മിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഓരോ ദിവസം കഴിയുമ്പോഴും ഭംഗി കൂടിവരുന്നല്ലോ എന്നാണ് ആരാധകൻ കമന്റ് ഇട്ടത്.