‘പ്രണയ ദിനത്തിൽ ചുവപ്പിൽ തിളങ്ങി നടി അനുശ്രീ, ഇങ്ങനെ നടന്ന മതിയോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിമാരിൽ ഒരാളാണ് അനുശ്രീ. കലാമണ്ഡലം രാജശ്രീ എന്ന നാട്ടിൻപുറത്തുകാരിയായ കഥാപാത്രമായി ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ നായികയായി മികച്ച പ്രകടനം കാഴ്ചവെച്ച് സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. നാടൻ വേഷങ്ങളിൽ തിളങ്ങാനുള്ള കഴിവ് തന്നെയാണ് അനുശ്രീയെ മറ്റുളള നടിമാരിൽ നിന്ന് വ്യത്യസ്തയാക്കി മാറ്റിയത്.

സിനിമയ്ക്ക് പുറത്തും നാടൻ വേഷങ്ങളിൽ തിളങ്ങാൻ ശ്രദ്ധിക്കുന്ന ഒരാളാണ് അനുശ്രീ. ഇപ്പോഴിതാ പ്രണയത്തിൽ തന്നെ ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ അനുശ്രീ തിളങ്ങിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് നിറച്ചിരിക്കുന്നത്. അനുശ്രീയുടെ കസിനായ മഹേഷ് എം പിള്ളയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് ഒപ്പം മനോഹരമായ ഒരു ക്യാപ്ഷൻ എഴുതാനും അനുശ്രീ മറന്നില്ല.

“വാലന്റൈൻസ് ചുവപ്പിനേക്കാൾ വലുതായി മറ്റൊന്നും എന്റെ ഹൃദയത്തെ ചിരിപ്പിക്കുന്നില്ല. നമ്മോടും നമ്മെ സ്നേഹിക്കുന്ന എല്ലാ ആളുകളോടും നമ്മൾ എത്രമാത്രം അർത്ഥമാക്കുന്നു എന്ന് കാണിക്കുന്ന തികഞ്ഞ നിറമാണിത്. വർഷം മുഴുവനും നിങ്ങളുടെ സ്നേഹത്താൽ എന്നെ വർഷിച്ചതിന് എന്റെ ലോകത്തിന് നന്ദി. എല്ലാവർക്കും പ്രണയദിനാശംസകൾ നേരുന്നു..”, അനുശ്രീ പോസ്റ്റിന് ഒപ്പം കുറിച്ചു.

ഇങ്ങനെ നടന്ന മതിയോ നമ്മുക്കും ഒരു കല്യാണമൊക്കെ വേണ്ടേ എന്നും ചില ആരാധകർ അനുശ്രീയോട് തിരിച്ചും ചോദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒ.ടി.ടിയിൽ ഇറങ്ങിയ 12-ത് മാനാണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. താര എന്ന സിനിമയാണ് ഇനി വരാനുള്ളത്. സിനിമയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമായി പറഞ്ഞിട്ടുള്ള ഒരാളാണ് അനുശ്രീ.