‘ദുബൈയിൽ കഫേക്ക് മുന്നിൽ ഹോട്ട് ലുക്കിൽ സാനിയ, മൈ വാലന്റൈൻ എന്ന് ആരാധകൻ..’ – വീഡിയോ വൈറൽ

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ അഭിനയിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ സാനിയ ഒരു ഗ്ലാമറസ് താരമായി ഇന്ന് മാറി കഴിഞ്ഞു. മലയാളത്തിൽ മാത്രമാണ് സാനിയ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. തെന്നിന്ത്യയിൽ സജീവമായി കഴിഞ്ഞാൽ കുറച്ചുകൂടി സാനിയ തിളങ്ങുമെന്ന് ഉറപ്പാണ്.

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായിട്ടാണ് സാനിയയെ മലയാളികൾ ആദ്യമായി കാണുന്നത്. അതിൽ പങ്കെടുത്ത് വിജയിയായ സാനിയയ്ക്ക് സിനിമയിലും അവസരം ലഭിച്ചു. ബാലതാരമായി ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ച പതിനാറാം വയസ്സിൽ തന്നെ നായികയായി അഭിനയിച്ചു. പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച ക്വീൻ എന്ന സിനിമയിലാണ് സാനിയ നായികയായി അഭിനയിച്ചത്.

ആ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ച സാനിയ ലൂസിഫറിലൂടെ കൂടുതൽ ആരാധകരെ നേടിയെടുത്തു. നിവിൻ പൊളി ചിത്രമായ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടെ അവസാനമായി പുറത്തിറങ്ങിയത്. ഏറെ വേറിട്ട ഒരു ഗെറ്റപ്പിലാണ് ആ സിനിമയിൽ സാനിയ അഭിനയിച്ചത്. സിനിമയ്ക്ക് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരു നടി കൂടിയാണ് സാനിയ എന്നതും എടുത്തുപറയേണ്ടതാണ്.

ഇപ്പോൾ ദുബായിലേക്ക് പോയിരിക്കുകയാണ് താരം. അവിടെ നിന്നുള്ള ഫോട്ടോസ് സാനിയ പങ്കുവെക്കാറുണ്ട്. ദുബൈയിലുള്ള സായ കഫെയുടെ മുന്നിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന ഫോട്ടോസും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് സാനിയ. “മൈ വാലന്റൈൻ” എന്നാണ് പോസ്റ്റിന് താഴെ ഒരു ആരാധകൻ നൽകിയ മറുപടി. ഒരുകൂട്ടം ടെഡി ബെയർ പാവകൾക്ക് ഒപ്പമാണ് സാനിയയുടെ ഇരുപ്പ്.