‘ഇന്ന് നിന്നെ കുറച്ചുകൂടുതൽ മിസ് ചെയ്യുന്നു!! ഈ കൊല്ലം സിംഗിൾ അല്ലെന്ന് കാളിദാസ്..’ – ഫോട്ടോ പങ്കുവച്ച് താരം

ബാലതാരമായി സിനിമയിൽ അഭിനയിച്ച് ജനമനസ്സുകളിൽ ഇടംപിടിച്ച താരപുത്രനാണ് നടൻ കാളിദാസ് ജയറാം. ഏഴാമത്തെ വയസ്സിൽ ജയറാമിന്റെ മകനായി തന്നെ കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാളിദാസ്, അടുത്ത ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും നേടിയെടുത്തിരുന്നു. പത്താമത്തെ വയസ്സിലായിരുന്നു ആ നേട്ടം.

എന്റെ വീട് അപ്പുവിന്റെയും ആയിരുന്നു കാളിദാസിന് അവാർഡ് നേടി കൊടുത്ത സിനിമ. പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഒരു തമിഴ് സിനിമയിലൂടെ തിരിച്ചുവന്ന കാളിദാസ്, പൂമരത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ നായകനായി അധികം തിളങ്ങാൻ ഇതുവരെ കാളിദാസിന് കഴിഞ്ഞിട്ടില്ലെങ്കിലും തമിഴിൽ അവിടെ ജനങ്ങളുടെ പ്രിയപ്പെട്ട താരമായി കാളിദാസ് മാറി.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാളിദാസ് താൻ പ്രണയത്തിലാണെന്നുള്ള വിവരം ആരാധകരുമായി പങ്കുവച്ചത്. കാമുകിക്ക് ഒപ്പമുള്ള ഫോട്ടോയും കാളിദാസ് പോസ്റ്റ് ചെയ്തിരുന്നു. തരിണി കലിംഗരായർ എന്നാണ് കാളിദാസിന്റെ കാമുകിയുടെ പേര്. മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് തരിണി. കാളിദാസ് കാമുകി ആണെന്ന് വെളിപ്പെടുത്തുന്നതിന് മുമ്പ് തന്നെ ചില വാർത്തകളിൽ വന്നിരുന്നു.

ഓണം ഫോട്ടോയിൽ കുടുംബത്തിന് ഒപ്പം ഇരിക്കുന്ന ചിത്രത്തിൽ തരിണിയും ഉണ്ടായിരുന്നു. ഇപ്പോഴിതാ പ്രണയ ദിനത്തിൽ താൻ ഈ കൊല്ലം സിംഗിൾ അല്ല എന്ന് കുറിച്ചുകൊണ്ട് തരിണിക്ക് ഒപ്പമുള്ള ഫോട്ടോ കാളിദാസ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. “നിന്നെ ഇന്ന് കുറച്ചുകൂടുതൽ മിസ് ചെയ്യുന്നു..”, എന്നായിരുന്നു കാമുകി പ്രണയത്തിൽ തന്നെ കാളിദാസിന് ഒപ്പം ഇരിക്കുന്ന ഫോട്ടോ ഇട്ടുകൊണ്ട് കുറിച്ചത്.