‘യുവനടിമാർക്ക് വെല്ലുവിളി ആകുമോ!! ലെഹങ്കയിൽ ഗ്ലാമറസായി നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മീര ജാസ്മിൻ. ആദ്യ സിനിമയിൽ തന്നെ മികച്ച കഥാപാത്രം ലഭിച്ച മീരയ്ക്ക് മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. ആദ്യ സിനിമയിൽ അഭിനയിച്ച തൊട്ടടുത്ത വർഷങ്ങളിൽ തന്നെ മീര മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.

2001-ൽ അഭിനയ ജീവിതം ആരംഭിച്ച മീര ജാസ്മിൻ, 2004-ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിയെടുത്തു. പാഠം ഒന്നൊരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു മീരയ്ക്ക് അവാർഡ് ലഭിച്ചത്. അതെ സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡും മീരയ്ക്ക് ലഭിച്ചിരുന്നു. 2007-ൽ ഒരേ കടൽ എന്ന സിനിമയിലെ അഭിനയത്തിനും മീര സംസ്ഥാന അവാർഡ് വീണ്ടും നേടിയെടുക്കുകയും ചെയ്തു.

വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത മീരാ ജാസ്മിൻ, പ്രേക്ഷകർ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. 2016-ന് ശേഷം കഴിഞ്ഞ വർഷം മീര വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി. നാൽപത്തിയൊന്ന് കാരിയായ മീരയുടെ ഗംഭീരമായ തിരിച്ചുവരവ് തന്നെയാണ് കണ്ടത്. തമിഴിലും മലയാളത്തിലുമായി ഓരോ സിനിമകൾ മീരയുടെ ഇപ്പോൾ ചിത്രീകരണം നടക്കുന്നുണ്ട്.

തിരിച്ചുവരവിൽ മീര കുറച്ചുകൂടി ഗ്ലാമറസ് ആയിട്ടാണ് വന്നത്. സമൂഹ മാധ്യമങ്ങളിലും സജീവമായ മീരയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയിലുള്ള പുതിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. സരിൻ രാംദാസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് ചെയ്തത്. ഉണ്ണി പി.എസാണ് മേക്കപ്പ്. യുവനടിമാരെ വെല്ലുന്ന ലുക്കാണല്ലോ എന്ന് ആരാധകരും പറയുന്നു.