സിനിമയിലെ തിരിച്ചുവരവുകൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു നീണ്ട കാലത്തിന് ശേഷം സിനിമയിലേക്കുള്ള താരങ്ങൾ മടങ്ങിവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വരവേൽക്കാറുള്ളത്. വർഷങ്ങളോളം അഭിനയിച്ച് തങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ശേഷം ഒരു ബ്രേക്ക് എടുത്ത ശേഷം തിരിച്ചുവരാറുള്ള താരങ്ങളെ പ്രേക്ഷകർ ഉജ്വല സ്വീകരണമാണ് നൽകുന്നത്.
ഏഴ് വർഷങ്ങൾക്ക് ശേഷം ഈ അടുത്തിടെ വീണ്ടും സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ജയറാമിന്റെ നായികയായി മകൾ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് മീര ജാസ്മിൻ സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് ശേഷം പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു മീരയുടേത്.
സിനിമയിൽ സജീവമായിരുന്ന വർഷങ്ങളിൽ തന്നെ ഗംഭീരമായ പ്രകടനംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുള്ള ഒരാളാണ് മീരാജാസ്മിൻ. ദേശീയ, സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി പാതിയായപ്പോഴേക്കും മീര ജാസ്മിൻ സോഷ്യൽ മീഡിയയി ആക്റ്റീവ് ആയി. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ മീര ജാസ്മിൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആദ്യം തന്നെ ആരാധകരെ ഞെട്ടിച്ചു.
സിനിമ ഇറങ്ങിയ ശേഷം ഇപ്പോഴിതാ വീണ്ടും ഒരു സ്റ്റൈലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മീരാജാസ്മിൻ എത്തിയിരിക്കുകയാണ്. ഗ്ലോയിങ് പച്ച ഡ്രെസ്സിൽ ഗംഭീര ലുക്കിലാണ് മീരയെ ചിത്രങ്ങളിൽ കാണാൻ പറ്റുക. രാഹുൽ ജാൻജിയനിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. “ഈ ലുക്കിൽ നിങ്ങളെ ഒരു സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു..” എന്നാണ് നടി അഹാന പോസ്റ്റിന് താഴെ നൽകിയ കമന്റ്.
View this post on Instagram