‘പ്രണവ് മോഹൻലാലിൻറെ ഈ കഴിവ് അപാരം തന്നെ!! സ്ലാക്ക് ലൈൻ ചെയ്‌ത്‌ താരം..’ – വീഡിയോ വൈറൽ

മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള അഭിനയ പ്രതിഭയാണ് നടൻ മോഹൻലാൽ. മോഹൻലാലിൻറെ അഭിനയത്തോടൊപ്പം തന്നെ ആളുകൾ എപ്പോഴും പറയുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ഫ്ലെക്സിബിലിറ്റി. സിനിമകളിൽ അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും പ്രേക്ഷകർ ഒരുപാട് കണ്ടിട്ടുണ്ട്. ഡ്യുപ്പ് പോലുമില്ലാതെയാണ് പലതും മോഹൻലാൽ ചെയ്തിട്ടുള്ളത്.

മോഹൻലാലിനെക്കാൾ ഇപ്പോൾ അദ്ദേഹത്തിന്റെ മകനെ മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രണവ് ആദ്യമായി നായകനായി അഭിനയിച്ച ചിത്രത്തിൽ തന്നെ പാർക്കർ പോലെയുള്ള കാര്യങ്ങൾ ചെയ്‌ത്‌ ഞെട്ടിച്ച ഒരാളാണ്. അടുത്തിടെ ഇറങ്ങിയ ഹൃദയം എന്ന സിനിമയിൽ പോലും ഒരു പാറയിലേക്ക് വലിഞ്ഞ് കയറുന്ന രംഗങ്ങളെല്ലാം ഡ്യുപ്പ് ഇല്ലാതെ പ്രണവ് ചെയ്തതാണ്.

പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുള്ള ഒരാളാണ് പ്രണവ്. ഒരു കഥാപാത്രത്തിന് വേണ്ടി മാത്രമല്ല, ജീവിതത്തിലും ഓരോ ആയോധന കലകളും സംഗീത ഉപകരണങ്ങൾ പഠിക്കാനുമൊക്കെ ശ്രമിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്ലാക്ക് ലൈൻ ചെയ്യുന്നതിന്റെ ഒരു വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

ഒരു റോപ്പിലൂടെ ഒരു അറ്റത്തിൽ നിന്നും മറ്റേ അറ്റത്തേക്ക് പോകുന്നതിന്റെ വീഡിയോയാണ് പ്രണവ് പങ്കുവച്ചത്. ചേട്ടന് ജംബോ സർക്കസിൽ ഒന്ന് ട്രൈ ചെയ്തൂടെ, ബോഡി കണ്ട്രോൾ ഒരു രക്ഷയുമില്ല, അച്ഛന്റെ മോൻ തന്നെ തുടങ്ങിയ കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് നൽകിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിലാണ് ഈ സാഹസിക പരിപാടി കൂടുതലായി കണ്ടിട്ടുള്ളത്.


Posted

in

by