‘കൂട്ടുകാരിയുടെ പ്രീ വെഡിങ് ചടങ്ങിൽ നമിതയ്ക്ക് ഒപ്പം മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്..’ – വീഡിയോ വൈറൽ
സംവിധായകനും നടനും മിമിക്രി താരവുമായ നാദിർഷായുടെ മൂത്തമകളായ ആയിഷയുടെ വിവാഹത്തിന് മുന്നോടിയായുള്ള സംഗീതനിശ രാവിൽ നടി നമിത പ്രമോദിനും കൂട്ടുകാരികൾക്കുമൊപ്പം തകർപ്പൻ ഡാൻസ് കളിച്ച് ദിലീപിന്റെ മകൾ മീനാക്ഷി. ദിലീപിനും കാവ്യക്കുമൊപ്പം ചടങ്ങിൽ വന്നതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
കൂട്ടുകാരികൾക്കൊപ്പമുള്ള മകളുടെ ഡാൻസ് കാണാനായി ദിലീപും കാവ്യയും മുൻനിരയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. മീനാക്ഷിയുടെ ഡാൻസ് കണ്ടപ്പോൾ അമ്മയായ മഞ്ജു വാര്യരുടെ അതെ സ്റ്റൈലാണെന്നാണ് വീഡിയോയുടെ താഴെ വന്നിട്ടുള്ള കമന്റുകൾ. കുറെ പാട്ടുകൾ കോർത്തിണക്കിയ ഒരു റിലേ ഡാൻസ് ആയിരുന്നു മീനാക്ഷിയും സംഘവും ചെയ്തിരുന്നത്.
മീനാക്ഷിക്കൊപ്പം നടി നമിത പ്രമോദും കൂടി ആയപ്പോൾ കാഴ്ചക്കാർ ഏറെയായി വീഡിയോയ്ക്ക്. നമിതയും മീനാക്ഷിയും നാദിർഷായുടെ മകൾ അയിഷയും എല്ലാം വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. അച്ഛനും അമ്മയും സിനിമ താരങ്ങൾ ആയിട്ട് കൂടി മീനാക്ഷി ഇതുവരെ അഭിനയിത്തിൽ താല്പര്യം കാണിച്ചിട്ടില്ല.
ചെന്നൈയിൽ എം.ബി.ബി.എസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. നാളുകൾക്ക് ശേഷമാണ് മീനാക്ഷിയെ ഒരു പൊതുവേദിയിൽ കാണുന്നത്. പ്രീ വെഡ്ഡിങ് ചടങ്ങുകൾക്ക് ശേഷമാണ് സംഗീതവും നൃത്തവുമൊക്കെയുള്ള ആഘോഷം നടന്നത്. നടൻ രമേശ് പിഷാരടിയും നാദിർഷായും അനിയൻ സമദുമെല്ലാം പാട്ട് പാടുന്നതിന്റെ വീഡിയോ വന്നിരുന്നു.