‘ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും..’ – പുതിയ ഫോട്ടോസ് പങ്കുവെച്ച് അമേയ

‘ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും..’ – പുതിയ ഫോട്ടോസ് പങ്കുവെച്ച് അമേയ

സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറൽ താരങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിലുണ്ട്‌. ഒരുപക്ഷേ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതേ പിന്തുണ ഇവർക്ക് ലഭിക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധേയായ ഒരു താരമാണ് അമേയ മാത്യു. കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ കമ്പനിയുടെ ഒരു വീഡിയോയിലാണ് അമേയ വൈറലായത്.

അമേയ അതിന് മുമ്പ് ആട് 2 എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകർ അമേയയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് കരിക്കിന്റെ ആ വീഡിയോയ്ക്ക് ശേഷമാണ്. ഒറ്റ വീഡിയോയിൽ മാത്രമേ താരം ഉള്ളായിരുന്നുവെങ്കിൽ കൂടിയും അതിന് സോഷ്യൽ മീഡിയ തിരഞ്ഞത് അമേയയെ ആയിരുന്നു അതിന് ശേഷമാണ്.

അങ്ങനെ ഒരു വൈറൽ ഗേളായി മാറിയിരുന്നു. പിന്നീട് അമേയ ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാൻ തുടങ്ങി. അങ്ങനെ 3 ലക്ഷത്തിൽ അധികം ഫോളോവേഴ്‌സുമായി അമേയ ഇപ്പോൾ മോഡലിംഗ് രംഗത്ത് കൂടിയും സജീവമാണ്. നിരവധി പ്രൊഡക്ട് പ്രൊമോഷനും ബ്രാൻഡ് ഫോട്ടോഷൂട്ടുമെല്ലാം അമേയ ഇപ്പോൾ ചെയ്യുന്നുണ്ട്.

സിനിമയിൽ നായികായായി കൂടുതൽ അവസരങ്ങൾ അമേയയെ തേടിവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു സൈക്കിൾ കൈയിൽ പിടിച്ച് കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അമേയ ഇപ്പോൾ. ‘സൈക്കിൾ, ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം.. ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും!!’

ഇതായിരുന്നു അമേയ ഫോട്ടോഷൂട്ടിന് നൽകിയ ക്യാപ്ഷൻ. അമേയയുടെ ചിത്രങ്ങളോടൊപ്പം തന്നെ ശ്രദ്ധനേടുന്ന ഒന്നാണ് ക്യാപ്ഷനുകൾ. കിടിലം ക്യാപ്ഷനുകളാണ് അമേയ ഓരോ പോസ്റ്റിനും ഇടാറുളളത്. അതുപോലെ ആരാധകരുടെ കമന്റുകൾക്ക് മറുപടിയും നൽക്കാറുണ്ട് താരം. ഒ.ജെ ഫിലിമ്സിന്റെ ഓസ്വിനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS