‘ഹാപ്പി വെഡിങ്ങിലെ സോഫിയ ആണോ ഇത്!! കിടിലം മേക്കോവറിൽ നടി മെറീന മൈക്കിൾ..’ – ഫോട്ടോസ് കാണാം

സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ. പിന്നീട് അമർ അക്ബർ അന്തോണിയിലെ ഇന്ദ്രജിത്ത് കാമുകിയായി ചെറിയ വേഷത്തിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം ഹാപ്പി വെഡിങ്ങിൽ സോഫിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്തു.

ഹാസ്യകഥാപാത്രമായി ഗംഭീരപ്രകടനമാണ് ഹാപ്പി വെഡിങ്ങിൽ മെറീന കാഴ്ചവച്ചത്. പിന്നീട് ഒമർ ലുലുവിന്റെ തന്നെ ചങ്ക്‌സിലും ഒരു പ്രധാന റോൾ മെറീന അവതരിപ്പിച്ചു. ഇതിനിടയിൽ എബി എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെ നായികയായും മെറീന അഭിനയിച്ചിരുന്നു. നാം, ഇര, വികൃതി, മറിയം വന്നു വിളക്കൂതി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു.

അഹാനയും സണ്ണി വെയ്‌നും അഭിനയിച്ച ഈ അടുത്തിടെ ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസായ പിടികിട്ടാപ്പുള്ളിയാണ് മെറീനയുടെ അവസാന ചിത്രം. ഇത് കൂടാതെ നിരവധി സിനിമകൾ ഇനി പുറത്തിറങ്ങാനായും ഷൂട്ടിംഗ് നടക്കുന്നതായുമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മെറീനയുടെ ഫോട്ടോസ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആരിഫ് എ.കെ എടുത്ത പുതിയ ഫോട്ടോസിൽ വേറിട്ട ഒരു മേക്കോവറിലാണ് മെറീന എത്തിയിരിക്കുന്നത്. ഷിബില ഷിറിൻ ആണ് മെറീനയുടെ കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. സാറാ മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് മെറീനയെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. നടിമാരായ സുരഭി ലക്ഷ്മിയും മമിത ബൈജുവും കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS