‘എന്നോടൊപ്പം നൃത്തം ചെയ്യുക!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി മംത മോഹൻദാസ്..’ – ഫോട്ടോസ് വൈറൽ

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് എത്തിയ അഭിനയത്രിയാണ് മംത മോഹൻദാസ്. തുടക്കത്തിൽ മധുചന്ദ്രലേഖ, ലങ്ക, ബിഗ് ബി, ബാബാകല്യാണി തുടങ്ങിയ സൂപ്പർസ്റ്റാർ സിനിമകളിൽ അഭിനയിച്ച മംത മോഹൻദാസ് പിന്നീട് അന്യഭാഷകളിലേക്ക് പോവുകയും ശേഷം പാസഞ്ചർ എന്ന ദിലീപ്-ശ്രീനിവാസൻ സൂപ്പർഹിറ്റ് സിനിമയിലൂടെ മടങ്ങിയെത്തുകയും ചെയ്തു.

അത് കഴിഞ്ഞ് ഇങ്ങോട്ട് മംത കൂടുതലാ അഭിനയിച്ചിട്ടുളളത് മലയാളത്തിലാണ്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ മംത നായികയായി തിളങ്ങിയിട്ടുണ്ട്. മറ്റ് പല നടിമാരും ചെയ്യാൻ മടിക്കുന്ന അല്ലെങ്കിലും അറിയാത്ത കോമഡി നായികാ കഥാപാത്രം വളരെ സിംപിളായി മംത കൈകാര്യം ചെയ്യും. മൈ ബോസ്, ടു കണ്ടറീസ് പോലെയുള്ള സിനിമകളിൽ മംതയുടെ പ്രകടനം മാത്രം മതി അത് വ്യക്തമാക്കാൻ.

2010-ൽ അർബുദ രോഗം പിടിപ്പെട്ട മംത ആത്മവിശ്വാസത്തോടെ അതിനോട് പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. 2011-ൽ തന്നെ താരം വിവാഹിതയായിരുന്നെങ്കിലും ഒരു വർഷം മാത്രമേ ആ ബന്ധം നിലനിന്നിരുന്നൊള്ളു. ഇപ്പോഴും മംത തുടർ ചികിത്സയുടെ ഭാഗമായി അമേരിക്കയിലാണ് താമസിക്കുന്നത്. അവിടെ നിന്നുമാണ് ഷൂട്ടിങ്ങുള്ളത് സമയത്ത് താരം നാട്ടിലേക്ക് എത്തുന്നത്.

മംതയും മറ്റ് നടിമാരെപോലെ ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മംത. “എന്നോടൊപ്പം നൃത്തം ചെയ്യുക..” എമ്മ ക്യാപ്ഷനോടെ ഡാൻസിംഗ് പോസുകൾ ചെയ്ത മംത ഷൂട്ട് നടത്തി. താരം തന്നെയാണ് സ്വയം മേക്കപ്പ് ചെയ്തത്. ഫൈസൽ ടൈറസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ടെന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.