‘കുളക്കടവിൽ താമര കൈയിൽ പിടിച്ച് ബിഗ് ബോസ് താരം ഗബ്രിയേല, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തമിഴ് ബിഗ് ബോസ് മലയാളം ഷോ പോലെ മലയാളികൾ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. അതിൽ പങ്കെടുക്കാൻ വരുന്ന പലരും മലയാളികളുടെ പ്രിയങ്കരരായി മാറിയിട്ടുമുണ്ട്. മലയാളത്തിൽ മോഹൻലാൽ ആണെങ്കിൽ അവിടെ കമൽഹാസനാണ് അവതാരകനായി എത്തുന്നത്. അവിടെ ഇപ്പോൾ ആറാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിനേക്കാൾ മികച്ച മത്സരാർത്ഥികളാണ് തമിഴിൽ വരാറുള്ളത്.

ഇവിടെയുള്ളത് പോലെ തന്നെ വഴക്കും ബഹളമൊക്കെ ഉണ്ടെങ്കിൽ ഗെയിം ടാസ്ക് വരുമ്പോൾ മിക്കവരും ഭംഗിയായി അത് ചെയ്യാറുണ്ട്. തമിഴ് ബിഗ് ബോസിലൂടെ കുറച്ച് മലയാളികളെങ്കിലും സുപരിചിതമായ ഒരു മുഖമാണ് നടി ഗബ്രിയേല ചാർൾടൺ. ധനുഷിന്റെ ‘3’ എന്ന സിനിമയിലൂടെ സുപരിചിതയായ ഗബ്രിയേല അതിൽ ബാലതാരമായിട്ടാണ് അഭിനയിച്ചിരുന്നത്. പക്ഷേ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു.

അതിന് ശേഷം ട്രാഫിക്കിന്റെ തമിഴ് റീമേക്കായ ചെന്നൈയിൽ ഒരു നാളിൽ ഇവിടെ നമിത പ്രമോദ് അവതരിപ്പിച്ച റോളിൽ അവിടെ തിളങ്ങി. തമിഴിൽ തന്നെ സൂപ്പർഹിറ്റായ അപ്പയാണ് ഗബ്രിയേലയുടെ അവസാനം ഇറങ്ങി ചിത്രം. പിന്നീട് ടെലിവിഷനിലേക്ക് എത്തിയ ഗബ്രിയേല, നിരവധി ഷോകളിൽ പങ്കെടുത്ത ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ഇപ്പോൾ ഒരു തമിഴ് സീരിയലിൽ അഭിനയിക്കുകയാണ് ഗബ്രിയേല.

ഗാബി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അതെ സമയം കുളക്കടവിൽ വച്ച് എടുത്ത ഗബ്രിയേലയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൈയിൽ താമരയും പിടിച്ചുള്ള ഗബ്രിയേലയുടെ ഷൂട്ടിൽ നിഹ ബ്രാൻഡിന്റെ ലെഹങ്കയാണ്‌ താരം ധരിച്ചത്. ശരണ്യ ചന്ദ്രശേഖറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ലക്ഷ്മൺ പ്രശാന്താണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.