‘എയറിലാണ്.. തിരുമ്പി വന്തിടുവേൻ!! അർജന്റീനയുടെ തോൽ‌വിയിൽ മീനാക്ഷി..’ – ട്രോളി ബ്രസീൽ ആരാധകർ

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് മോഹൻലാലിന് ഒപ്പം ‘ഒപ്പം’ എന്ന സിനിമയിൽ മികച്ച റോളിൽ തിളങ്ങിയ മീനാക്ഷി മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായി മാറി. ഇപ്പോഴും സിനിമയിൽ സജീവമാണെങ്കിലും ഫ്ലാവേഴ്സ് ചാനലിൽ ടോപ് സിംഗറിന്റെ അവതാരക കൂടിയാണ് മീനാക്ഷി.

ലോകം എമ്പാടും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ മീനാക്ഷിയും ഒട്ടും പിന്നിലല്ല. ഒരു കടുത്ത അർജന്റീന ആരാധികയാണ് മീനാക്ഷി. അർജന്റീനയുടെ ആദ്യ മത്സരം ഇന്ന് സൗദി അറബിയയുമായിട്ട് ആയിരുന്നു. ഒരു ഗോളിന് ആദ്യ പകുതിയിൽ മുന്നിൽ നിന്ന് അർജന്റീന അവസാന വിസിൽ മുഴങ്ങിയപ്പോൾ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് സൗദിയോട് ദയനീയമായി തോൽക്കുകയും ചെയ്തു.

ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള അർജന്റീന അൻപത്തിയൊന്നാമതുള്ള സൗദിയും തോറ്റത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതും ആദ്യ മത്സരത്തിൽ തന്നെ ഒരു താരതമ്യനെ ചെറിയ ടീമുമായി തോറ്റത് വരും മത്സരങ്ങളിൽ കടുത്ത സമ്മർദ്ദം കൂടി ഉണ്ടാക്കും. മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളുമായിട്ടാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ. എന്തായാലും അർജന്റീന ആരാധകരെ മറ്റ് ടീമുകളുടെ ആരാധകർ ട്രോളി ഒരു പരിവമാക്കിയിരിക്കുകയാണ്.

ആ കൂട്ടത്തിൽ മീനാക്ഷിക്കും പണി കിട്ടിയിട്ടുണ്ട്. താൻ ഇപ്പോൾ എയറിലാണെന്ന് സൂചിപ്പിച്ചുകൊണ്ട് മെസ്സിയുടെ വീടിന്റെ മതിലിൽ സ്ഥാപിച്ച കട്ടൗട്ടിന് ഒപ്പം മതിലിൽതന്നെ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. “ഓൺ എയർ.. തിരുമ്പി വന്തിടുവേൻ..” എന്നാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. എന്തായാലും ഫോട്ടോയുടെ താഴെ ബ്രസീൽ ആരാധകരെ മീനാക്ഷിയെ ട്രോളി കൊണ്ടിരിക്കുകയാണ്.