‘ഈ തവണ മാസ്സ് കഥാപാത്രം! മമ്മൂട്ടിയുടെ ‘ടർബോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..’ – ഏറ്റെടുത്ത് ആരാധകർ

മധുരരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെയാണ്. ഇതിന് മുമ്പ് മമ്മൂട്ടി കമ്പനി നിർമ്മിച്ച നാല് സിനിമകളും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു. നാലും തിയേറ്ററുകളിൽ വിജയിച്ചു.

നാലിലും മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളും കാണാനും മമ്മൂട്ടി ആരാധകർക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ടർബോയിലെ മമ്മൂട്ടിയെയും വ്യത്യസ്തമായ കഥാപാത്രമായി തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ടർബോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് നവംബർ 26 ഞായറാഴ്ച പുറത്തുവിടുമെന്ന് അറിയിച്ചത്.

എന്തായാലും ആരാധകരുടെ കാത്തിരിപ്പ് വെറുത്ത ആയില്ല. ഈ തവണ ഒരു മാസ്സ് റോളിലാണ് മമ്മൂട്ടി എത്തുക എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. മാസ്സ് സിനിമകളുടെ സംവിധായകനായ വൈശാഖിന്റെ സംവിധാനം കൂടിയാകുമ്പോൾ പ്രതീക്ഷ ഏറെയാണ്. മമ്മൂട്ടിയുടെ ആദ്യത്തെ നൂറ് കോടി കളക്ഷൻ നേടുന്ന സിനിമ കൂടിയാകുമെന്നും ടർബോ എന്നും പ്രേക്ഷകരും ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് കാത്തിരിക്കാൻ ഒരു കാരണം കൂടിയുണ്ട്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. മിഥുന്റെ തിരക്കഥയിൽ ഈ അടുത്തിടെ ഇറങ്ങിയ ഗരുഡൻ സിനിമ ഗംഭീര വിജയം നേടിയിരുന്നു. വൈശാഖിന്റെ അവസാന നാല് സിനിമകളിലും മൂന്നിലും തിരക്കഥ എഴുതിയിരുന്നത് ഉദയകൃഷ്ണ ആയിരുന്നു.