‘സുരേഷ് ഗോപി തങ്കപ്പെട്ട മനുഷ്യൻ, ഭീമൻ രഘുവിന് ഇതെന്ത് പറ്റി എന്നാണ് ആലോചിക്കുന്നത്..’ – ബാബു നമ്പൂതിരി

സിനിമ താരങ്ങളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സുരേഷ് ഗോപിയെകുറിച്ചും ഭീമൻ രഘുവിനെയും കുറിച്ചുമുള്ള തന്റെ നിലപാട് വ്യക്തമാക്കി നടൻ ബാബു നമ്പൂതിരി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് നിലപാടുള്ള വ്യക്തിയാണ് താനെന്ന് ബാബു നമ്പൂതിരി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. സുരേഷ് ഗോപി വളരെ തങ്കപ്പെട്ട മനുഷ്യൻ ആണെന്നും ഭീമൻ രഘുവിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“സുരേഷ് ഗോപി വളരെ ഡീസെന്റ്റ് ആയിട്ടുള്ള വ്യക്തിയാണ്. സിനിമയിൽ വളരെ അപൂർവം കാണുന്ന ഒരു സംഭവമാണ് അത്. ഒരു ബഹുമുഖപ്രതിഭയാണ് പുള്ളി. നല്ല മനസ്സുള്ള, പാവങ്ങളോട് കരുണയുള്ള ഒരാളാണ്. എത്ര കിട്ടിയാലും മതിയാവാത്ത, ഒന്നും ചെയ്യാത്ത എത്രയോ ആളുകളുണ്ട് സിനിമയിൽ തന്നെ. ആ ഒരു കൂട്ടത്തിൽ പ്പെടുത്താവുന്ന ആളല്ല സുരേഷ് ഗോപി. തങ്കപ്പെട്ട മനുഷ്യനാണ്. വളരെ പാവവുമാണ്.

പുള്ളിയുമായി ആർക്കെങ്കിലും എന്തെങ്കിലും തരത്തിൽ അസ്വാരസ്യമുണ്ടെങ്കിൽ അത് ഫലിക്കുകയില്ല. ഇപ്പോഴുണ്ടായ വിവാദമൊക്കെ വെറും അനാവശ്യമാണ്. ചുമ്മാ ആളുകൾ പറഞ്ഞുണ്ടാക്കുന്നതല്ലേ. തൃശൂർ അദ്ദേഹം നിൽക്കാൻ പോവുകയല്ലേ? എന്തെങ്കിലും നെഗറ്റീവ് ഉണ്ടാക്കിയാൽ അത്രയും വോട്ട് പോവുകയല്ലേ? ആ ഒരു ഉദ്ദേശത്തോടെ ചെയ്തതാണെന്ന് പോലും എനിക്ക് തോന്നിപോയി. ഒരിക്കലും സുരേഷ് ഗോപി ആ ഒരു ഉദ്ദേശത്തോടെ തൊടുകയില്ല.

അദ്ദേഹം തൊട്ടിട്ടുണ്ടെങ്കിൽ, തോളിൽ കൈ വച്ചിട്ടുണ്ടെങ്കിൽ സൗഹൃദത്തിന്റെ പേരിൽ മാത്രമായിരിക്കും. അത് യാതൊരു സംശയവുമില്ല. അദ്ദേഹത്തിന് അതിന്റെയൊന്നും ആവശ്യമില്ല. സിനിമാക്കാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതിരിക്കുകയാണ് വേണ്ടത്. ഉള്ള പേര് പോകും. ഭീമൻ രഘുവിനെ തന്നെ കണ്ടില്ലേ. പുള്ളിക്ക് എന്ത് പറ്റിയെന്നാണ് ഞാൻ ആലോചിക്കുന്നത്. മാധ്യമങ്ങൾ ചോദ്യം ചോദിക്കുമ്പോൾ തന്നെ കണ്ടില്ലേ?

ചമ്മലോടെയാണ് അതിന് മറുപടി കൊടുക്കുന്നത്. അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങാതിരുന്നേൽ ആ ഇമേജ് അവിടെ ഉണ്ടായേനെ. പുളളി ബിജെപി കാരനായിരുന്നു, അവിടെ പരിഗണന കിട്ടാത്തപ്പോൾ വേറെയൊരു പാർട്ടിയിലേക്ക് പോയി. ഇങ്ങനെ കാണിക്കുന്ന ഒരാളെ ഏതെങ്കിലും ഒരു പാർട്ടി അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല. ഒരു വ്യക്തിത്വം ഉണ്ടാകണം.. ആവശ്യമില്ലാത്ത എഴുനേറ്റ് നിൽക്കലും, ഓവറായി കഴിഞ്ഞാൽ എല്ലാവരും ശ്രദ്ധിക്കുമല്ലോ..”, ബാബു നമ്പൂതിരി പറഞ്ഞു.