‘മകളുടെ ജന്മദിനം ആഘോഷമാക്കി നടൻ അർജുൻ അശോകൻ, സർപ്രൈസ് ഒരുക്കി താരം..’ – ആശംസകൾ അറിയിച്ച് താരങ്ങൾ

ഹാസ്യ നടനായ മലയാളികൾ ഏറെ ചിരിപ്പിച്ച ഹരിശ്രീ അശോകന്റെ മകനും നടനുമായ താരമാണ് അർജുൻ അശോകൻ. 2012-ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമയിലേക്ക് വരുന്നെതെങ്കിലും 2017 മുതലാണ് അർജുൻ സജീവമായി അഭിനയിക്കാൻ തുടങ്ങിയത്. 2017-ൽ ഇറങ്ങിയ പറവ എന്ന സിനിമയാണ് അർജുന്റെ കരിയർ മാറ്റിമറിച്ചത്.

പിന്നീട് ഇങ്ങോട്ട് അർജുൻ ഒന്നിന് പിറകെ ഒന്നായി സിനിമകളാണ്. നായകനായും സഹതാരമായുമൊക്കെ അർജുൻ നിരവധി കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. അച്ഛൻ ഹാസ്യ റോളിൽ തിളങ്ങിയപ്പോൾ അർജുൻ സീരീസ് വേഷങ്ങളിലാണ് കൂടുതൽ കൈയടികൾ നേടിയിരിക്കുന്നത്. 2018-ലായിരുന്നു അർജുന്റെ വിവാഹം നടക്കുന്നത്. നിഖിത ഗണേശാണ് അർജുന്റെ ഭാര്യ. ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹിതരായവരാണ്.

ഒരു മകളും അർജുനും നിഖിതയ്ക്കുമുണ്ട്. അൻവി എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ മകളുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അർജുൻ അശോകനും ഭാര്യയും. മകൾക്ക് സർപ്രൈസ് ആയിട്ട് ഒരു ബർത്ത് ഡേ പാർട്ടി തന്നെ അർജുൻ ഒരുക്കിയിരുന്നു. മകളുടെ കണ്ണ് പൊത്തി റൂമിലേക്ക് കൊണ്ടുവരുന്ന വീഡിയോയും അർജുൻ പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്.

അതിൽ തന്നെ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള താരങ്ങളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ദുൽഖറിനെ കൂടാതെ കൃഷ്ണപ്രഭ, വിനയ് ഫോർട്ട്, റാഫി, സുധി കോപ്പ, സാബിറ്റ ജോർജ് തുടങ്ങിയ താരങ്ങളും കുഞ്ഞിന് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ഈ വർഷം അർജുൻ അഭിനയിച്ച എട്ടോളം സിനിമകളാണ് തിയേറ്ററിൽ ഇറങ്ങിയത്. മിഥുൻ മാനുവേലിന്റെ എബ്രഹാം ഓസ്‌ലറാണ് ഇനി വരാനുള്ള അർജുന്റെ ചിത്രം.