‘കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് പൈങ്കിളി!! സർപ്രൈസുമായി നടി ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി അഭിനയിച്ച് കരിയർ തുടങ്ങിയ താരമാണ് നടി ശ്രുതി രജനികാന്ത്. 2001-ൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെയാണ് ശ്രുതി തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സൂര്യ ടിവിയിലെ തന്നെ നിരവധി പരമ്പരകളിൽ ശ്രുതി ഭാഗമായി. സിനിമയിൽ ബാലതാരങ്ങൾക്ക് ഡബ്ബിങ് ആർട്ടിസ്റ്റായി ആ സമയത്ത് ശ്രുതി ചെയ്തിട്ടുണ്ട്.

പിന്നീട് വർഷങ്ങൾക്ക് ശേഷം ശ്രുതിയെ മലയാളികൾ കാണുന്നത് ഫ്ലാവേഴ്സ് ചാനലിലൂടെയാണ്. ഫ്ലാവേഴ്സ് ചാനലിൽ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം എന്ന പരമ്പരയിലൂടെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രുതി മടങ്ങിയെത്തി. ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട വേഷം തന്നെയാണ് ശ്രുതി ചെയ്തുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.

2020-ൽ ആരംഭിച്ച ചക്കപ്പഴം രണ്ട് സീസണുകളിലായി ശ്രുതി എഴുനൂറിന് അടുത്ത് എപ്പിസോഡുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്ന പരമ്പരയാണ് അത്. തിരിച്ചുവരവിൽ ഒരുപാട് ആരാധകരെയും ശ്രുതി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ചിലപ്പോൾ പെൺകുട്ടി, കുഞ്ഞേലദോ, പദ്മ, നീരജ തുടങ്ങിയ സിനിമകളിലും ശ്രുതി തിരിച്ചുവരവിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നായികയായി ഇതുവരെ ശ്രുതി അഭിനയിച്ചിട്ടില്ല.

ഈ മാസം ആദ്യമായിരുന്നു ശ്രുതിയുടെ ജന്മദിനം. പക്ഷേ ഇപ്പോഴിതാ വീണ്ടും ജന്മദിനാഘോഷത്തിന്റെ സർപ്രൈസ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രുതി. സുഹൃത്തുക്കൾ നൽകിയ സർപ്രൈസ് ബർത്ത് ഡേ പാർട്ടിയുടെ ചിത്രങ്ങളാണ് ശ്രുതി പോസ്റ്റ് ചെയ്തത്. നൊമാഡിക് ഫ്രെയിംസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കേക്ക് മുറിച്ച് ജന്മദിനം ഒരിക്കൽ കൂടി ആഘോഷമാക്കിയിരിക്കുകയാണ് താരം.