‘ആക്ഷൻ കിംഗായി വീണ്ടും മമ്മൂട്ടി!! ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

13 വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. മമ്മൂട്ടി എസ്.പി ക്രിസ്റ്റഫർ ഐ.പി.എസായി വേഷമിടുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ടീസർ ന്യൂ ഇയർ ദിനത്തിൽ വരുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിക്ക് കഴിഞ്ഞ വർഷം ഹിറ്റുകൾ മാത്രം സംഭവിച്ച വർഷമായിരുന്നു.

അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകർ ഈ വർഷവും ഉറ്റുനോക്കുന്നത്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ആറാട്ടിന്റെ തിരക്കഥ എഴുതിയ ഉദയകൃഷ്ണ തന്നെയാണ് ഇതിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രതിൽ മമ്മൂട്ടിയുടെ മകളായി വളരെ പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ശരത് കുമാർ, വിനയ് റായ്, സിദ്ദിഖ്, അമല പോൾ, സ്നേഹ, അദിതി രവി, ദിലേഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ്, ദീപക് പരമ്പൊൾ, വിനിത കോശി, വാസന്തി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ളവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കിടിലം ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

വിനയ് റായിയുടെ വില്ലൻ വേഷമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സിനിമയുടെ റിലീസ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും തന്നെ ആരാധകർ പ്രതീക്ഷിക്കുന്നില്ല. 13 വർഷങ്ങൾക്ക് മുമ്പ് പ്രമാണി എന്ന ചിത്രം മമ്മൂട്ടി നായകനാക്കി ചെയ്ത ശേഷം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ടീസറിൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.