‘ഹാപ്പി ന്യൂ ഇയർ പിള്ളേരെ!! സാരിയിൽ അഴകിന്റെ റാണിയായി നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഞാൻ സ്റ്റീവ് ലൂപസ്. പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഇതിൽ അഭിനയിച്ച് നായകനും നായികയും പുതുമുഖങ്ങളും അതുപോലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മക്കളും ആയിരുന്നു. സംവിധായകൻ ഫാസിലിന്റെ ഇളയമകനായ ഫർഹാനും നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാനയുമായിരുന്നു അത്.

സിനിമ വലിയ ശ്രദ്ധനേടിയില്ലെങ്കിലും അഹാനയും ഫർഹാനും മലയാളികൾക്ക് സുപരിചിത്രരായി മാറി. രണ്ട് വർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ അഹാന നിവിന്റെ അനിയത്തി റോളിൽ അഭിനയിച്ച് തിരിച്ചെത്തിയിരുന്നു. അത് കഴിഞ്ഞ് ലൂക്കയിൽ ടോവിനോ തോമസിന്റെ നായികയായും അഹാന തിളങ്ങിയിരുന്നു. ആ സിനിമ അഹാനയ്ക്ക് വഴിത്തിരിവായി.

പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിലും അതിന് ശേഷം അഹാന അഭിനയിച്ചിരുന്നു. നാൻസി റാണിയാണ് അഹാനയുടെ അടുത്ത ചിത്രം. സംവിധായകയായി ഒരു മ്യൂസിക് വീഡിയോ ചെയ്തിട്ടുണ്ട് അഹാന. അഹാന ന്യൂ ഇയർ ആശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേമാവുകയാണ്. “ഹാപ്പി ന്യൂ ഇയർ കിഡ്സ്..” എന്നായിരുന്നു അതിന് അഹാന ക്യാപ്ഷൻ നൽകിയത്.

ആ ക്യാപ്ഷൻ അഹാനയ്ക്ക് പണി വാങ്ങിച്ചുകൊടുത്തിരിക്കുകയാണ്. തിരിച്ചുമറുപടികളായ ഹാപ്പി ന്യൂ ഇയർ ആന്റി, ഗ്രാൻഡ് മാ തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്. തൂവെള്ള നിറത്തിലെ സാരിയാണ് അഹാന ധരിച്ചിരിക്കുന്നത്. അഭിജിത് സനിൽ കസ്തൂരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമല ബ്രഹ്മനന്ദനാണ് മേക്കപ്പ് ചെയ്തത്. സാന്റിനിയുടെ സാരിയാണ് അഹാന ധരിച്ചിരിക്കുന്നത്.