‘ഒടുവിൽ മൗനം വെടിഞ്ഞ് ലാലും മമ്മൂട്ടിയും! സുഹൃത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു..’ – ഇരുവരോടും നന്ദി പറഞ്ഞ് സുരേഷ് ഗോപി

നടൻ സുരേഷ് ഗോപി തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ ജയിച്ചതോടെ സിനിമയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആദ്യം അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന നടിമാരിൽ ചിലരാണ് അഭിനന്ദന പോസ്റ്റുകൾ ഇട്ടതെങ്കിൽ ഇപ്പോൾ സൂപ്പർതാരങ്ങൾ വരിക എത്തിയിരിക്കുകയാണ്. അതിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങളുണ്ട്.

“പ്രിയപ്പെട്ട സുരേഷിന് അഭിനന്ദനങ്ങൾ..”, എന്ന് കുറിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ ഫോട്ടോ പങ്കുവച്ച് ആദ്യം പോസ്റ്റിട്ടത് നടൻ മോഹൻലാലാണ്. ഇതിന് പിന്നാലെ മമ്മൂട്ടിയും എത്തി. “നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..”, എന്നായിരുന്നു സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്. അദ്ദേഹത്തെ അഭിനന്ദിക്കാൻ കാണിച്ച മനസ്സിന് രണ്ടുപേർക്കും കൈയടികൾ എന്നാണ് ചിലർ പോസ്റ്റുകൾ താഴെ ഇട്ടിരുന്നത്.

മമ്മൂട്ടിക്കും മോഹൻലാലിനും അദ്ദേഹം നന്ദി പറയുകയും ചെയ്തു. സുരേഷ് ഗോപിയെ ജയിപ്പിച്ചതിന് കോൺഗ്രസ്‌ കാർക്കും നന്ദി എന്ന ഒരാൾ മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. മമ്മൂട്ടിയെ വിമർശിച്ചും ഇതിന്റെ പേരിൽ കമന്റുകൾ വന്നിട്ടുണ്ട്. പലസ്തിനുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലും ഇടാൻ സമയം കിട്ടിയില്ല, പക്ഷേ സുരേഷ് ഗോപിയെ അഭിനന്ദിക്കാൻ സമയം കിട്ടിയെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് വിമർശനം വന്നത്.

അതിന് മറുപടിയുമായും ചിലർ പ്രതികരിച്ചിട്ടുണ്ട്. “സിനിമയിലെ തന്റെ സഹപ്രവർത്തകൻ ഒരു സമയം വന്നാൽ ആ സന്തോഷത്തിൽ പങ്കാളിയാവുക എന്നതും ഒരു സംസ്കാരമാണ് ആശയപരമായി വലിയ വ്യത്യാസം ഉണ്ടാകും ചിലപ്പോൾ. എന്നാലും അതൊക്കെ ഹൃദയ വിശാലതയുള്ളവർക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. അല്ലാതെ മോന്ത വീർപ്പിച്ചു ബലം പിടിച്ചു നടക്കുകയല്ല വേണ്ടത്..”, എന്നായിരുന്നു മമ്മൂട്ടിയെ അനുകൂലിച്ച് വന്നിട്ടുള്ള കമന്റ്. ദിലീപ്, ബിജു മേനോൻ തുടങ്ങിയവരും അഭിനന്ദിച്ച് പോസ്റ്റ് ഇട്ടിരുന്നു.