‘ഹംഗറിയുടെ തെരുവുകളിലൂടെ മമ്മൂട്ടി; കൂളിംഗ് ക്ലാസ്, കട്ട മീശ, സ്റ്റൈലിഷ് ലുക്കിൽ..’ – വീഡിയോ കാണാം

‘ഹംഗറിയുടെ തെരുവുകളിലൂടെ മമ്മൂട്ടി; കൂളിംഗ് ക്ലാസ്, കട്ട മീശ, സ്റ്റൈലിഷ് ലുക്കിൽ..’ – വീഡിയോ കാണാം

മമ്മൂട്ടി തെലുങ്കിൽ വില്ലൻ വേഷത്തിൽ അഭിനയിക്കുന്ന ഏജൻറ് എന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ഹംഗറിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇൻട്രോ സീനും ആദ്യ ഷെഡ്യൂളും ഹംഗറിയിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. അഞ്ച് ദിവസത്തെ ഷൂട്ടിങ്ങാണ് മമ്മൂട്ടിക്ക് ഉള്ളത്. മലയാളത്തിൽ ഭീഷ്മപർവ്വം, പുഴു എന്ന സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കാൻ പോയത്.

തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകനായ അഖിൽ അക്കിനേനിയാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. മമ്മൂട്ടിക്കും വളരെ പ്രധാന്യം നിറഞ്ഞ റോളാണ് ചിത്രത്തിലുള്ളത്. ഒരു സ്പൈ ത്രില്ലർ ചിത്രമായാണ് ഏജന്റ് പുറത്തിറങ്ങുന്നത്. ഈ വർഷം ഡിസംബർ 24-നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. യാത്രയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഇപ്പോഴിതാ ഹംഗറിയുടെ തെരുവുകളിലൂടെ നടന്ന് നീങ്ങുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കട്ട മീശയും, കൂളിംഗ് ഗ്ലാസും ജാക്കറ്റും ഒക്കെ ഇട്ട് സ്റ്റൈലിഷ് ലുക്കിൽ നടന്നു പോകുന്ന മമ്മൂട്ടിയുടെ വീഡിയോ കാണുമ്പോൾ തന്നെ ആരാധകർക്ക് രോമാഞ്ചമാണ്. 70 വയസ്സ് ആയെന്നൊക്കെ ചുമ്മാ പറയുവാണെന്നാണ് ചിലർ പറയുന്നത്.

ചിത്രത്തിൽ പട്ടാള വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വീഡിയോ ഇറങ്ങിയതോടെ പഴയ നായർ സാബ് ലുക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി റെക്കോർഡ് പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് പുറത്തുവന്നിട്ടുള്ളത്. ഹംഗറി കൂടാതെ ഇന്ത്യയിൽ കാശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടക്കും.

CATEGORIES
TAGS