‘വിജയ് ചിത്രത്തിലെ നായിക!! കല്യാണപെണ്ണായി അണിഞ്ഞ് ഒരുങ്ങി നടി മാളവിക മോഹനൻ..’ – ഫോട്ടോസ് കാണാം

‘വിജയ് ചിത്രത്തിലെ നായിക!! കല്യാണപെണ്ണായി അണിഞ്ഞ് ഒരുങ്ങി നടി മാളവിക മോഹനൻ..’ – ഫോട്ടോസ് കാണാം

ദുൽഖർ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മാളവിക മോഹനൻ. സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് മാളവിക വരുന്നത്. മാളവികയുടെ അച്ഛൻ കെ.യു മോഹനൻ വർഷങ്ങളായി സിനിമയിൽ ക്യാമറാമാനായി വർക്ക് ചെയ്യുകയാണ്. അച്ഛന്റെ പാതപിന്തുടർന്ന് മകൾ തിരഞ്ഞെടുത്തത് അഭിനയമായിരുന്നു.

എന്നാൽ ആദ്യ സിനിമ പരാജയപ്പെടുകയും രണ്ടാമത്തെ ചിത്രം ആസിഫ് അലിക്കൊപ്പം ചെയ്ത നിർണായകം മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ പരാജയം നേരിടേണ്ടി വന്നിട്ടുള്ള താരം പക്ഷേ തമിഴിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെ സ്വന്തമാക്കി.

ആദ്യം രജനികാന്ത് ചിത്രമായ പേട്ടയിലും പിന്നീട് വിജയ്‌യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ച് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള യുവനടിയായി മാറി. ധനുഷ് ചിത്രത്തിൽ നായികയായിട്ടാണ് ഇപ്പോൾ മാളവിക അഭിനയിക്കുന്നത്. മാളവിക സമൂഹമാധ്യമങ്ങളിൽ ധാരാളം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ഒരാളാണ്. ഗ്ലാമറസ് ഫോട്ടോസ് ഇതിൽ ഉൾപ്പെടാറുണ്ട്.

ഇപ്പോഴിതാ മാളവിക കല്യാണപെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങിയ ചില ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന തരത്തിൽ ആരാധകർ സംശയത്തിന് ഇടയാക്കിയെങ്കിലും ബ്രൈഡ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളായിരുന്നു. ഗൗൺ ധരിച്ച് അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ മാളവികയെ കാണാൻ സാധിക്കുന്നത്.

CATEGORIES
TAGS