‘ക്രിസ്തുമസിനെ വരവേറ്റ് നടി മാളവിക മോഹനൻ, ചുവപ്പിൽ ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. ഛായാഗ്രാഹകനായ കെയു മോഹനന്റെ മകളായ മാളവിക ദുൽഖർ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. പക്ഷേ നായികയായി അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറി. പിന്നീട് മാളവിക ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു.

നിർണായകം എന്ന സിനിമയിലാണ് മാളവിക ആസിഫ് അലിയുടെ നായികയായി വേഷമിടുന്നത്. ക്രിട്ടിക്കൽ പ്രശംസകൾ ലഭിച്ച ആ സിനിമ ബോക്സ് ഓഫീസിൽ അത്ര ചലനം സൃഷ്ടിച്ചിരുന്നില്ല. പിന്നീട് കന്നഡയിലും ഹിന്ദിയിലും ഒരു സിനിമകൾ വീതം മാളവിക ചെയ്തു. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലൂടെ മടങ്ങി എത്തിയ മാളവിക അങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. തൊട്ടടുത്തത് തമിഴിൽ നിന്നായിരുന്നു.

അതും രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലാണ് മാളവിക വേഷമിടുന്നത്. ശേഷം വിജയ്യുടെ നായികയായി മാസ്റ്റർ എന്ന സിനിമയിലും മാളവിക അഭിനയിച്ചു. മാരൻ, ക്രിസ്റ്റി തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി മാളവിക ആരാധകരെ സ്വന്തമാക്കി കൊണ്ടേയിരുന്നു. സിനിമയിൽ ഗ്ലാമറസായി ഇതുവരെ മാളവിക അഭിനയിച്ചിട്ടില്ല.

വരും വർഷങ്ങളിൽ അത്തരം വേഷങ്ങളിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇപ്പോഴിതാ ക്രിസ്തുമസ് പ്രമാണിച്ച് ചുവപ്പ് ഗൗൺ ധരിച്ച് ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ മാളവികയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശിവം ഗുപ്തയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിഖിത തദാനിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത്രയും ഗ്ലാമറസായി ഒരു താരത്തെയും കണ്ടിട്ടില്ലെന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.