വളരെ ചെറുപ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച് ഇപ്പോൾ സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് നടി മാളവിക മേനോൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മാളവിക ജനങ്ങളുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞിട്ടുമുണ്ട്. ഏത് റോൾ കിട്ടിയാലും ചെയ്യാൻ മുന്നോട്ട് വരുന്ന ഒരാളാണ് മാളവിക. 30-ന് അടുത്ത് സിനിമകളിൽ മാളവിക ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
നായികയായി മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുള്ള പല യുവനടിമാർക്കും പ്രചോദനമാണ് താരം. എന്റെ കണ്ണൻ എന്ന ആൽബത്തിലൂടെയാണ് മാളവിക അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് നിദ്ര എന്ന സിനിമയിൽ ചെറിയ ഒരു റോളിൽ അഭിനയിച്ചു. ഹീറോയിൽ പൃഥ്വിരാജിന്റെ അനിയത്തിയായി അഭിനയിച്ച് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി മാളവിക മാറി.
അതെ വർഷത്തിൽ തന്നെയാണ് മാളവിക നായികയായി അരങ്ങേറുന്നതും. 916 എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മാളവിക അഭിനയിച്ചിട്ടുണ്ട്. നടൻ, ഞാൻ മേരിക്കുട്ടി, ജോസഫ് പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, ആറാട്ട്, ഒരുത്തി, സി.ബി.ഐ 5 ദി ബ്രെയിൻ തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.
ഒ.ടി.ടിയിലൂടെ റിലീസായ പുഴുവാണ് മാളവികയുടെ അവസാന ചിത്രം. ഇൻസ്റ്റാഗ്രാമിൽ മറ്റുനടിമാരെ പോലെ മാളവികയും സജീവമാണ്. ഇപ്പോഴിതാ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത പുതിയ ചിത്രത്തിലെ ഡിപ്പം ഡപ്പം എന്ന പാട്ടിന് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഡാൻസ് ചെയ്യുന്ന വീഡിയോ മാളവിക ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പൊളിയായിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.