‘ഈ ക്രിസ്തുമസ് മാളു കൊണ്ട് പോയി!! ചുവപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

എന്റെ കണ്ണൻ എന്ന ആൽബത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മാളവിക മേനോൻ. പിന്നീട് നിദ്ര, ഹീറോ എന്ന സിനിമകളിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ മാളവിക 916 എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം മാളവിക സിനിമയിൽ വളരെ സജീവമായി അഭിനയിക്കുകയും ചെയ്തു. നായികയായും സഹനടിയായും ഒക്കെ മാളവിക സിനിമയിൽ തിളങ്ങി.

സാധാരണ നായികയായി അഭിനയിക്കുന്ന താരങ്ങളെ വച്ച് നോക്കുമ്പോൾ മാളവിക അവരിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രം ചെറുതാണെങ്കിലും മാളവിക അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി സിനിമകളിൽ ഇതിനോടകം മാളവിക അഭിനയിച്ചു. 2018-ന് ശേഷമാണ് മാളവിക ചെറുതാണെങ്കിലും വലിയ സിനിമകളുടെ ഭാഗമായി സജീവമായി നിൽക്കാൻ തുടങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരു നായികാ കൂടിയാണ് മാളവിക. അതുകൊണ്ട് തന്നെ മാളവിക പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസ് പ്രമാണിച്ച് മാളവിക പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ക്രിസ്തുമസ് ഞങ്ങളുടെ മാളു കൊണ്ടുപോയി എന്നാണ് ആരാധകരിൽ പലരും പറയുന്നത്. മാളു എന്നാണ് ആരാധകർ വിളിക്കുന്നത്.

ചുവപ്പ് ഗൗൺ ധരിച്ച് ഹോട്ട് ലുക്കിലാണ് മാളവിക ഫോട്ടോസിൽ തിളങ്ങിയത്. കൈയിൽ ഒരു വൈൻ ഗ്ലാസ് പിടിച്ച് ക്രിസ്തുമസ് ട്രീയുടെ താഴെ ഗിഫ്റ്റ് ബോക്സുകൾ കൊണ്ട് അലങ്കരിച്ച രീതിയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഖിൽ എകെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വൈല ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് മാളവിക ധരിച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് മാളവികയ്ക്ക് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തത്.