‘ബേബി യേശുവിന് ജന്മദിനാശംസകൾ!! ആടിപ്പാടി ക്രിസ്തുമസ് ആഘോഷിച്ച് ചാക്കോച്ചൻ..’ – ഫോട്ടോസ് വൈറൽ

ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തുകയും പിന്നീട് ഫാസിലിന്റെ തന്നെ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായകനായി അരങ്ങേറുകയും ചെയ്ത താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. അതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളാണ് അരങ്ങേറ്റക്കാരനായ കുഞ്ചാക്കോ ബോബൻ ആ ചിത്രത്തിലൂടെ തകർത്ത് എറിഞ്ഞിരുന്നത്.

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി മാറുമെന്ന് കുഞ്ചാക്കോ ബോബനെ പ്രേക്ഷകർ വിലയിരുത്തുകയും ചെയ്തു. 1997 മുതൽ 2006 വരെ സിനിമയിൽ തിളങ്ങി നിൽക്കുകയും ചെയ്തു. അവസാനമിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടതോടെ കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ആ വീഴ്ചയാണ് അന്ന് പ്രേക്ഷകർ കണ്ടത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം 2008 മുതൽ വീണ്ടും സജീവമായി.

2011-ലെ ട്രാഫിക് എന്ന സിനിമ കുഞ്ചാക്കോയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ന് മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിക്കുന്ന ഒരു താരമായി കുഞ്ചാക്കോ മാറി കഴിഞ്ഞു. ന്നാ താൻ കേസ് കൊട് പോലെയുള്ള സിനിമകളിലെ പ്രകടനങ്ങൾ മാത്രം മതി കുഞ്ചാക്കോ ബോബനിലെ കലാകാരന്റെ കഴിവ് മനസ്സിലാക്കാൻ. ചാവേറാണ് ചാക്കോച്ചന്റെ അവസാനമിറങ്ങിയ ചിത്രം.

ഗർർർ.. എന്ന സിനിമയാണ് ഇനി വരാനുള്ളത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് കുഞ്ചാക്കോ ബോബൻ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആടിയും പാടിയും കുടുംബത്തിന് ഒപ്പം കുഞ്ചാക്കോ സമയം ചിലവഴിച്ചു. മകനൊപ്പം ഡാൻസ് സ്റ്റെപ്പ് ഇടുകയും ചെയ്തു താരം. വീഡിയോയുടെ താഴെ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ക്രിസ്തുമസ് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്.