‘ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി മാളവിക മേനോൻ, പാന്റ് ഇടാൻ മറന്നോ എന്ന് വിമർശനം..’ – ഫോട്ടോസ് വൈറൽ

നായികയായും സഹനടിയായുമെല്ലാം വളരെ ചുരുങ്ങിയ കാലയിളവിൽ തന്നെ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക മേനോൻ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. നായികയായി അഭിനയിച്ച ഒരാൾ, ചെറിയ വേഷങ്ങളിൽ പൊതുവേ അഭിനയിക്കാൻ മടി കാണിക്കുന്ന സമയത്താണ് മാളവിക അത്തരം റോളുകളിലും അഭിനയിക്കുന്നത്.

വളരെ കുറച്ച് സെക്കന്റുകൾ മാത്രമേ സ്‌ക്രീനിലുള്ളുവെങ്കിൽ കൂടിയും മാളവിക ആ കഥാപാത്രം അവതരിപ്പിക്കാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ഒരാളായതുകൊണ്ട് തന്നെ മാളവിക നായികയായും വളരെ ചെറുപ്പത്തിൽ തന്നെ അഭിനയിച്ചിരുന്നു. ആസിഫ് അലിയുടെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്. ഹീറോ എന്ന സിനിമയിലൂടെയാണ് പക്ഷേ മാളവിക ശ്രദ്ധനേടിയത്.

ഈ വർഷം നിരവധി സിനിമകളിലാണ് മാളവിക ചെറുതും വലുതുമായ കഥാപത്രങ്ങളിലൂടെ തിളങ്ങിയത്. സുരേഷ് ഗോപിയുടെ പാപ്പനിലാണ് മാളവികയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇത് കൂടാതെ 3-4 ഷോർട്ട് ഫിലിമുകളിൽ മാളവിക പ്രധാന വേഷത്തിൽ തിളങ്ങിയിരുന്നു. ക്രിസ്തുമസ് ഫോട്ടോഷൂട്ട് തരംഗമായതിന് പിന്നാലെ ഇപ്പോഴിതാ മാളവികയുടെ പുതിയ മേക്കോവർ വന്നിരിക്കുകയാണ്.

ഷോർട്സും സഞ്ചി ടൈപ്പിലുള്ള ടോപ്പും ധരിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നിത്യ ആൻഡ് പ്രമോദിന്റെ മേക്കോവർ ഷൂട്ടിലാണ് താരം തിളങ്ങിയത്. പ്രമോദ് ഗംഗാധരനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിത്യ മേക്കപ്പും ചെയ്തു. ചില നല്ല കമന്റുകൾ ഇട്ടപ്പോൾ, ചിലർ തുണി നീളം കുറഞ്ഞല്ലോ ചാൻസ് കിട്ടനാണോ, പാന്റ് ഇടാൻ മറന്നു പോയോ തുടങ്ങിയ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. താരം മറുപടി കൊടുത്തിട്ടില്ല.