‘എന്തിനാണ് നാട്ടുകാരെ കാണിക്കുന്നേ!! ഗ്ലാമറസ് ഷൂട്ട് ചെയ്‌ത നിമിഷയ്ക്ക് മോശം കമന്റ്..’ – ചുട്ടമറുപടി കൊടുത്ത് താരം

മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും റേറ്റിംഗുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോയിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ ഒരുപാട് പേരുണ്ട്. പലർക്കും അതിൽ പങ്കെടുത്ത ശേഷം ആരാധകരെ വരെ ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അവരുടെ അക്കൗണ്ടുകളിലേക്ക് ആരാധകരുടെ എണ്ണത്തിലും മാറ്റമുണ്ടാവാറുണ്ട്. ഇൻഫ്ലുവൻസേഴ്സായി മിക്കവാറും മാറിയിട്ടുണ്ട്.

ഈ കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിലൂടെ മലയാളികളിൽ ഭൂരിഭാഗം പേർക്കും സുപരിചിതമായ ഒരു മുഖമാണ് നിമിഷ പി.എസ്. മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണ് നിമിഷ. ഷോയിൽ നിന്ന് രണ്ടാമത്തെ ആഴ്ച തന്നെ പുറത്തായ ഒരാളാണ് നിമിഷ. പക്ഷേ നിമിഷയെ സീക്രെട്ട് റൂമിലേക്ക് വിട്ടിരുന്നു. പിന്നീട് തിരിച്ചുവന്ന നിമിഷ 49 ദിവസം വീണ്ടും പുറത്താവുകയും ചെയ്തിരുന്നു.

ഷോയിൽ നിന്ന് സമയത്ത് ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. അതിൽ വന്ന ശേഷം ചിലരുമായി സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. നിമിഷ മോഡലിംഗ് രംഗത്ത് നിന്ന് വന്നതുകൊണ്ട് തന്നെ ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ അതിന് താഴെ വളരെ മോശമായ ഒരു കമന്റ് ഒരാൾ ഇടുകയുണ്ടായി.

കമന്റ് ശ്രദ്ധയിൽപ്പെട്ട നിമിഷ അതിന് ചുട്ടമറുപടി കൊടുത്തു. “ഇവൾക്ക് ഇത് എന്തിൻ്റെ കേടാ.. നിനക്ക് സ്വയം കണ്ടാൽ പോരെടെ.. എന്തിനാ നാട്ടുകാരെ കാണിക്കുന്നേ..”, എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ഇതിന് നിമിഷ, “നിന്നോട് കാണാൻ പറഞ്ഞോ” എന്നായിരുന്നു മറുപടി കൊടുത്തത്. നിമിഷയെ അനുകൂലിച്ച് മറുപടി കമന്റുകളും വന്നു. സഞ്ജയ് ജയനാണ് നിമിഷയുടെ ഷൂട്ടിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്.