‘ഞാൻ അമ്മയാകാൻ ഒരുങ്ങുന്നു!! ആ സന്തോഷ വാർത്ത പങ്കുവച്ച് നടി ഷംന കാസിം..’ – വീഡിയോ കാണാം

17 വർഷത്തോളമായി സിനിമ രംഗത്ത് സജീവമായി അഭിനയിക്കുന്ന ഒരു നടിയാണ് ഷംന കാസിം. 2004-ൽ പുറത്തിറങ്ങിയ മഞ്ഞ് പോലെയൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഷംന മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.

ജെ.ബി.എസ് ഗ്രൂപ്പിന്റെ ഫൗണ്ടറും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം ആ സന്തോഷ വാർത്ത ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ഷംന. തന്റെ യു ട്യൂബ് ചാനലിലൂടെയാണ് ആ കാര്യം ഷംന ആരാധകരെ അറിയിച്ചത്. താൻ ഗർഭിണി ആണെന്നും അമ്മയാകാൻ ഒരുങ്ങുകയാണെന്നുമാണ് ഷംന ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

“വിവാഹിതയായ ശേഷം ഒരുപാട് പേരുടെ ആശംസകളും സ്നേഹവും തനിക്ക് ലഭിച്ചിരുന്നു. അതിന് എല്ലാവരോടും നന്ദിയുണ്ട്. ഈ വീഡിയോ എനിക്ക് വളരെ സ്പെഷ്യലാണ്. ഞാനൊരു അമ്മയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി. ഒരുപാട് സന്തോഷമുണ്ട്. എല്ലവരുടെയും അനുഗ്രഹങ്ങൾ ഉണ്ടായിരിക്കണം..”, ഷംന കാസിം വീഡിയോയിൽ പറഞ്ഞു. ഷംനയുടെ ഉപ്പും ഉമ്മയും വീഡിയോയിൽ ഒപ്പമുണ്ടായിരുന്നു.

ഭർത്താവ് ഷാനിദ് ഒപ്പമുണ്ടായിരുന്നില്ല. അദ്ദേഹം ബിസിനെസ് ആവശ്യമായി ദുബൈയിലായിരുന്നു. ഇരുവരുടെയും കുടുംബാംഗളെല്ലാം പങ്കെടുത്തിരുന്നു. കേക്ക് മുറിച്ചുകൊണ്ട് ഈ സന്തോഷം ഷംന ആഘോഷിക്കുകയും ചെയ്തു. തെലുങ്കിൽ ടി.എം.കെ, തമിഴിൽ വിസിതിരൻ എന്നീ സിനിമകളാണ് ഷംനയുടെ അവസാനമായി ഇറങ്ങിയത്. ഇതിൽ വിസിതിരൻ മലയാള ചിത്രമായ ജോസഫിന്റെ റീമേക്ക് ആയിരുന്നു.