‘ദുബായ് മരുഭൂമിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി മാളവിക മേനോൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മ്യൂസിക് ആൽബത്തിൽ അഭിനയിച്ച് ശ്രദ്ധനേടുകയും പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും നായികയായി തുടക്കത്തിൽ തന്നെ തിളങ്ങുകയും ചെയ്ത താരമാണ് നടി മാളവിക മേനോൻ. നിദ്ര, ഹീറോ, 916 തുടങ്ങിയ സിനിമകളിലൂടെ മാളവിക മലയാള സിനിമയിൽ ചുവടുവച്ചു. അതിന് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തുടർന്നു.

2018 മുതൽ സിനിമയിൽ കൂടുതലായി സജീവമായി നിൽക്കാൻ തുടങ്ങിയ മാളവിക ചെറിയ വേഷം ആണെങ്കിൽ കൂടിയും അത് ചെയ്യാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വർഷം പുറത്തിറങ്ങിയ കടുവ എന്ന സിനിമയിലെ റോൾ. വെറും സെക്കൻഡുകൾ മാത്രമാണ് മാളവികയെ ആ സിനിമയിൽ കാണിക്കുന്നത്. ഈ വർഷം തന്നെ ഏഴോളം സിനിമകളാണ് മാളവികയുടെ പുറത്തിറങ്ങിയിട്ടുള്ളത്.

സാധാരണ നായികയായി ഒരു നടി അഭിനയിച്ചു കഴിഞ്ഞാൽ മറ്റ് ചെറിയ വേഷങ്ങൾ ചെയ്യാൻ മടി കാണിക്കാറുണ്ട്. മാളവിക അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ്. പാപ്പനാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. താരം നായികയായി അഭിനയിക്കുന്ന വേഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അത് ഉടനെ തന്നെയുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒരു ഗ്ലാമറസ് പരിവേഷവും മാളവികയ്ക്ക് സിനിമയ്ക്ക് പുറത്തുണ്ട്. ഇപ്പോഴിതാ ദുബൈയിലെ ഒരു മരുഭൂമിയിൽ നിന്നുള്ള മനോഹരമായ ഫോട്ടോസ് മാളവിക ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മരുഭൂമിയിലെ സ്പോർട്സ് ബൈക്കിന് മുകളിൽ ഇരിക്കുന്ന ഫോട്ടോയും താരം ഇതിന് ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം പൊളിച്ചിട്ടുണ്ടെന്നാണ് മാളവികയുടെ ആരാധകരുടെ അഭിപ്രായം.