‘കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി, പ്രൊമോഷൻ ഇവന്റിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മായനദിയിലെ അപ്പുവായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ നായികയായി അഭിനയിച്ച് കൊണ്ടാണ് ഐശ്വര്യ തിളങ്ങിയതെങ്കിലും പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമായത് മായനദിയിലെ പ്രകടനമാണ്. അതിന് ശേഷം ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി.

പൊന്നിയൻ സെൽവനാണ് തിയേറ്ററുകളിൽ അവസാനമായി ഇറങ്ങിയ ഐശ്വര്യയുടെ സിനിമ. ഇത് കൂടാതെ അമ്മു എന്ന തെലുങ്ക് ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നു. ഐശ്വര്യയുടെ പുതിയ മലയാള ചിത്രമായ കുമാരി തിയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ ട്രെയിലറിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. അനന്തഭദ്രം പോലെയൊരു ഫീലായിരുന്നു കുമാരിയുടെ ട്രെയിലർ കണ്ടപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത്.

കുമാരി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഐശ്വര്യ ലക്ഷ്മി കഴിഞ്ഞ ദിവസം പാലക്കാട് ആഹലിയ ക്യാമ്പസിലും മേഴ്സി കോളേജിലും എത്തിയിരുന്നു. നീല ഔട്ട്.ഫിറ്റിൽ എത്തിയ ഐശ്വര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. കൂളിംഗ് ഗ്ലാസ് വച്ച് കട്ട സ്റ്റൈലിഷ് ലുക്കിലുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പൊളി ലുക്കെന്നാണ് ആരാധകർ കമന്റ് ചെയ്തത്.

കുമാരി സിനിമയിൽ താരത്തിന് ഒപ്പം അഭിനയിച്ച തൻവി റാം, സ്വാസിക വിജയ് തുടങ്ങിയ താരങ്ങളും പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. നിർമൽ സഹദേവാണ് ചിത്രത്തിന്റെ സംവിധായകൻ. ജിക്സ ബിജോയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എബ്രഹാം ജോസഫാണ് ക്യാമറ. ശ്രീജിത്ത് സാരംഗാണ് എഡിറ്റിംഗ്.