‘അമ്മയാകാൻ ഒരുങ്ങി പാർവതി തിരുവോത്ത്? പോസ്റ്റ് കണ്ട് അമ്പരന്ന് മലയാളികൾ..’ – സംഭവം ഇങ്ങനെ

പതിനേഴ് വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നടി പാർവതി തിരുവോത്ത്. സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞ പാർവതി ഈ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട്. അവർക്ക് വേണ്ടി ശബ്ദം ഉയർത്താൻ ഡബ്ല്യൂ.സി.സി എന്നൊരു സംഘടന തുടങ്ങാൻ മുൻപന്തിയിൽ നിന്നയൊരാളാണ് പാർവതി തിരുവോത്ത്.

പാർവതി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളൊന്നുമല്ല. എങ്കിലും തന്റെ സിനിമ വിശേഷങ്ങളും ചില വ്യത്യസ്തമായ പോസ്റ്റുകളും പാർവതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പാർവതി പങ്കുവച്ച പുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പാർവതി തിരുവോത്ത് ഗർഭ പരിശോധനാ കിറ്റ് ഫലത്തിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചതാണ് ഇതിന് തുടക്കം.

പാർവതി ഗർഭിണിയാണോ, അമ്മയാകാൻ പോവുകയാണോ എന്നൊക്കെ കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. പാർവതിയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത് സംശയത്തിന് കൂടുതൽ ആക്കം കൂട്ടിയിട്ടുമുണ്ട്. ഇതൊരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണോ, അതോ പുതിയ സിനിമ അന്നൗൺസ് ചെയ്തതാണോ എന്ന് പോസ്റ്റിൽ നിന്ന് വ്യക്തമല്ല.

പക്ഷേ സംഭവം മലയാളികൾക്ക് ഇടയിൽ ചർച്ചയായിരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങൾക്ക് ചാകരയായല്ലോ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. വണ്ടർ വുമൺ ഫിലിം എന്ന ഒരു ഇൻസ്റ്റാഗ്രാം പേജ് ഫോട്ടോയോടൊപ്പം ടാഗ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പാർവതിയുടെ പുതിയ ചിത്രമായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മറ്റൊരു കാര്യം നടി നിത്യാ മേനോനും ഇതേ ഫോട്ടോ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Posted

in

by